in

ഐപിഎല്ലിലെക്ക് പുതിയ ടീമുകൾ വരുമ്പോൾ ബിസിസിഐയുടെ ലാഭം എത്രയെന്ന് അറിയാമോ…

Rajasthan Royals lose to Mumbai Indians by 7 wickets. Aavesham CLUB: ALways Fansided!
മുംബൈ ഇന്ത്യൻസിനോട് 7 വിക്കറ്റിന് രാജസ്ഥാൻ റോയൽസ് തോറ്റു. (BCCI/IPL)

കായിക ആസ്വാദനത്തിനും ആവേശത്തിനുമപ്പുറം വലിയൊരു കച്ചവട കമ്പോളം കൂടിയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഓരോ സീസണിലും ദിനങ്ങൾ വന്നു പോകുമ്പോൾ കോടികളുടെ ലാഭമാണ് ബിസിസിഐയുടെ പണപ്പെട്ടിയിൽ നിറയുന്നത്. ഈ ലാഭക്കണക്കുകൾ ഇനിയും കുത്തനെ കൂട്ടുവാൻ ആണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻറെ തീരുമാനം.

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് 2022 എഡിഷനിൽ പുതിയതായി രണ്ടു ക്ലബ്ബുകൾ കൂടി വരുന്നതായിരിക്കും. അതോടെ 2014 നടന്നതുപോലെ 10 ടീമുകൾ ഉൾപ്പെടുന്ന ഒരു ടൂർണമെൻറ് ആയി ആയിരിക്കും ഐപിഎൽ നടത്തുവാൻ പോകുന്നത്. എന്നാൽ രണ്ട് ഫ്രാഞ്ചൈസികൾ ഏതൊക്കെയാണെന്ന കാര്യത്തിൽ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല.

Mohammed Siraj of Royal Challengers Bangalore.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ മുഹമ്മദ് സിറാജ്. (BCCI/IPL)

ഇത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻറെ വരുമാനം വൻതോതിൽ വർധിപ്പിക്കും രണ്ട് ടീമുകളുടെയും അടിസ്ഥാന വില മാത്രം 2000 കോടി ഇന്ത്യൻ രൂപയാണ്. ഇതുമൂലം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻറെ വരുമാനത്തിക് കുറഞ്ഞത് 5000 കോടിയുടെ എങ്കിലും വർദ്ധന.

ഫ്രാഞ്ചൈസി ബിഡ് ഡോക്യുമെന്റ് വാങ്ങാൻ തന്നെ കുറഞ്ഞത് 75 കോടി രൂപയാകും. 1700 കോടി ആയിരുന്നു ആദ്യം അടിസ്ഥാന വിലയായി നിർണയിച്ചത് എന്നാൽ പിന്നീട് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനം മാറ്റി അതിനെ 2000 കോടി എന്ന സംഖ്യയിലേക്ക് ഉയർത്തി.

അഹമ്മദാബാദ് ലക്നൗ പൂനൈ എന്നിവിടങ്ങളിൽനിന്നുള്ള ഫ്രാഞ്ചൈസികൾ ആണ് പുതിയ ടീമുകൾക്കായുള്ള മത്സരത്തിൽ മുൻപിൽ നിൽക്കുന്നത് നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരിച്ച ഉടമകളും ഇതിനായി രംഗത്തുണ്ട് ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉള്ള സ്റ്റേഡിയങ്ങൾ ഇതിന് ഒരു അനുകൂല ഘടകമാണ്

അതേ, ചെകുത്താൻ കോട്ടയിൽ അവൻ ഏഴാം നമ്പറിൽ തന്നെ വിരാജിക്കും…

തീയുണ്ട തുപ്പുന്ന സൗത്ത് ആഫ്രിക്കൻ റോക്കറ്റ്‌ സ്റ്റെയ്ൻ വിരമിച്ചു…