in

IPL- PSL താരതമ്യവുമായി വഹാബ് റിയാസ്

വഹാബ് റിയാസ്.
വഹാബ് റിയാസ്. (Getty Images)

പേസ് ബോളർമാർക്ക് പേര് കേട്ട നാടാണ് പാക്കിസ്ഥാൻ. പഴയ തലമുറയിലും പുതിയ തലമുറയിലും പാക് ക്രിക്കറ്റ് ടീമിൽ പേസ് ബോളിങ് പ്രതിഭയ്ക്ക് പഞ്ഞമില്ല.

വസീം അക്രം, വഖാർ യൂനുസ്, ഷൊഹൈബ് അക്തർ ഗണത്തിൽ പെടുത്താൻ കഴിയുന്ന തീ തുപ്പുന്ന ബോളർ തന്നെയാണ് റിയാസ്. ഷെയിൻ വാട്സണ് എതിരെ എറിഞ്ഞ ഒറ്റ സ്പെൽ തന്നെ മതി വഹാബ് റിയാസ് എത്ര മാത്രം അപകടകാരി ആണെന്ന് അറിയാൻ.

പാകിസ്ഥാൻ താരങ്ങൾക്ക് IPL കളിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയത് കൊണ്ട്. താരത്തിന് ഇതുവരെ IPL കളിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ IPL നെ വാനോളം പുകഴ്ത്തി പറയാൻ വഹാബ് റിയാസിന് മടിയില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിനെ അപേക്ഷിച്ച് നോക്കുമ്പോൾ IPL വേറെ ലെവലാണ്.

“അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ പ്രമുഖ താരങ്ങളും IPL ടീമുകളിൽ ഇടം നേടാനുള്ള ഓട്ടത്തിലാണ്. നിങ്ങൾക്ക് ഐ‌പി‌എല്ലിനെയും പി‌എസ്‌എല്ലിനെയും താരതമ്യപ്പെടുത്താൻ കഴിയില്ല. ഐ‌പി‌എൽ മറ്റൊരു തലത്തിലാണ് എന്ന് ഞാൻ കരുതുന്നു. അവരുടെ പ്രതിബദ്ധത, ടൂർണമെന്റ് നടത്തുന്ന രീതി, ഡ്രാഫ്റ്റിംഗ് രീതികൾ. അത് തികച്ചും വ്യത്യസ്തമാണ്. ഐ‌പി‌എല്ലിനോട് ഒരു മത്സരവുമില്ല. എന്നാൽ ഐ‌പി‌എല്ലിന് ശേഷം എന്തെങ്കിലും ക്രിക്കറ്റ് ലീഗ് ഉണ്ടെങ്കിൽ അത് പി‌എസ്‌എല്ലാണ്. പി‌എസ്‌എൽ അത് തെളിയിച്ചിട്ടുണ്ട്”

മറ്റെല്ലാ മേഖലയിലും IPL മികച്ചു നിൽക്കുമ്പോൾ ബോളിങ് ഡിപ്പാർട്ട്‌മെന്റിന്റെയും മികവിന്റെയും കാര്യത്തിൽ PSL ആണ് മികച്ചത് എന്നും വഹാബ് റിയാസ്‌ കൂട്ടിച്ചേർത്തു.

PSL ലെ മിക്ക മൽസരങ്ങളും ലോ സ്കോറിങ് ഗെയിം ആകുന്നത് ബോളിങ് മികവിന്റെ നേർ സാക്ഷ്യം ആണെന്നും പാക് പേസർ പറഞ്ഞു.

juventus-vs-inter-milan

ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി യുവന്റസ്‌

John-Cena-and-Sheamus

ജോൺസീനക്ക് ഷീമസിന്റെ ട്രോൾ, മറുപടിയുമായി ആരാധകർ