ചുവന്ന ചെകുത്താൻമാർക്ക് അവനെ ആ നമ്പറിൽ അല്ലാതെ മറ്റൊരു നമ്പറിലും കാണുവാൻ കഴിയില്ല. അരങ്ങേറ്റത്തിൽ തന്നെ അലക്സ് ഫെർഗൂസൻ എന്ന മാന്ത്രികൻ അവൻറെ പിന്നിൽ ഏൽപ്പിച്ചു കൊടുത്തത് യുണൈറ്റഡ് ഇതിഹാസങ്ങൾ അണിഞ്ഞിരുന്ന ഏഴാം നമ്പർ എന്ന ഐതിഹാസികമായ ജേഴ്‌സി ആയിരുന്നു.
- മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനിയെ ഒഴിവാക്കി
- 12 വർഷത്തെ കാത്തിരിപ്പിനുശേഷം അവൻ നടത്തിയത് വെറുമൊരു തിരിച്ചുവരവല്ല, ഇനിയങ്ങോട്ട് ഉയർത്തെഴുനെൽപ്പിന്റെ പൂർണ്ണത…
- ചെകുത്താന്റെ ചോരയുടെ നിറം എന്നും ചുവപ്പു തന്നെയാണ് എത്ര എണ്ണപ്പണം വാരി വീശിയാലും അത് നീലയാവാൻ പോകുന്നില്ല.
ആ ഏഴാം നമ്പർ കുപ്പായത്തിൽ ആ വിശ്വാസം കാത്തുസൂക്ഷിക്കുന്ന വിധത്തിൽ വിയർപ്പൊഴുക്കി തന്നെയായിരുന്നു അവൻ കളിച്ചത്. ക്രിസ്ത്യാനോ റൊണാൾഡോ ചെകുത്താൻ കോട്ടയിലേക്ക് മടങ്ങിവരുമ്പോൾ അദ്ദേഹത്തിൻറെ പഴയ ഏഴാം നമ്പർ ജേഴ്സി തന്നെ കൊടുക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നിരുന്നാലും പലർക്കും ഇതേപ്പറ്റി ആശങ്കകൾ ഉണ്ടായിരുന്നു.
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രീമിയർ ലീഗ് പട്ടിക പുറത്തുവന്നപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കവാനിക്കും ഏഴാം നമ്പർ ജേഴ്സി ആയിരുന്നു ഉൾപ്പെടുത്തിയത്. ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡി ൽലേക്ക് എത്തുന്നു എന്ന് ഉറപ്പായ നിമിഷംതന്നെ തന്നെ ഏഴാം നമ്പർ ജേഴ്സി ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് വിട്ടു നൽകാൻ താൻ തയ്യാറാണെന്ന് എഡിസൺ കവാനി പ്രഖ്യാപിച്ചത് ആയിരുന്നു.
എന്നാൽ പ്രീമിയർലീഗ് നിയമങ്ങൾ വളരെ കർക്കശമായതിനാൽ ഇതിനുള്ള സാധ്യത വിരളമാണെന്ന് ആരാധകർ പോലും ഉറച്ചു വിശ്വസിച്ചിരുന്നു. പക്ഷേ പ്രീമിയർ ലീഗ് ഹാൻഡ് ബുക്കിലെ സ്പെഷ്യൽ dispensation സാധ്യതകൾ തുറന്നു നൽകിയിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെ ഇരുപത്തി ഒന്നാം നമ്പർ താരം ഡാനിയേൽ ജെയിംസ് ലീഡ്സ് യുണൈറ്റഡിലേക്ക് പോയതോടുകൂടി അദ്ദേഹത്തിൻറെ ഇരുപത്തിയൊന്നാം നമ്പർ ജേഴ്സി എഡിസൺ കവാനി സ്വീകരിക്കുകയും നിലവിൽ കവാനി ഉപയോഗിച്ചുവരുന്ന ഏഴാം നമ്പർ ജേഴ്സി ക്രിസ്ത്യാനോ റൊണാൾഡോ എന്ന താരത്തിന് ലഭിക്കുകയും ചെയ്യും. അതേ ചെകുത്താൻ കോട്ടയിൽ അവൻ ഏഴാം നമ്പറിൽ തന്നെ വിരാജിക്കും.