in

വരുന്നു മെഗാ ഓക്ഷനും പുതിയ രണ്ട് IPL ഫ്രാഞ്ചൈസികളും, BCCI പേപ്പർ വർക്ക് പൂർത്തിയായി

IPL [BCCI]

ക്രിക്കറ്റ് പ്രേമികളെ ആഹ്ളാദത്തിൽ എത്തിച്ചു കൊണ്ടാണ് പുതിയ വാർത്ത വരുന്നത് വരാൻ പോകുന്നമെഗാ ഒക്ഷന് ഒപ്പം പുതിയ രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ കൂടി അനുമതി കൊടുക്കുവാനുള്ള പദ്ധതിയുടെ മാർഗ്ഗരേഖകൾ ബിസിസിഐ തയ്യാറാക്കി കഴിഞ്ഞു. താരങ്ങളുടെ സേവനവേതന വ്യവസ്ഥകളും പരിഷ്കരിക്കുന്നുണ്ട്.

പുതിയ രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ കൂടി അനുമതി കൊടുക്കുവാനുള്ള പദ്ധതികളുടെ പേപ്പർ വർക്കുകൾ ബിസിസിഐ ഏതാണ്ട് പൂർത്തിയാക്കി കഴിഞ്ഞു വരുന്ന ഓഗസ്റ്റ് മാസം മധ്യത്തോടെ കൂടി പുതിയ ഫ്രാഞ്ചൈസികൾ ക്കായുള്ള ടെൻഡർ നോട്ടിസ് ബിസിസിഐ പുറത്തിറക്കും

ഒക്ടോബർ മധ്യത്തോടെ കൂടി ഐപിഎല്ലിലെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് ഫ്രാഞ്ചൈസികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ബി സി സി ഐ പ്രഖ്യാപിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ പോർ മുഖങ്ങളെ പറ്റി അപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.

ഇതിനെല്ലാം പുറമെ 2022 ഡിസംബറിൽ ആണ് ബിസിസിഐയുടെ ആവേശം നിറക്കുന്ന തീരുമാനം അരങ്ങേറാൻ പോകുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത മെഗാ ലേലം നടക്കാൻ പോകുന്നത് അപ്പോൾ ആണ്. നിലവിലെ ഫാൻ ഫൈറ്റുകളുടെ വ്യാപ്തിക്ക് മാറ്റം അതോടെ വരുമെന്ന് ഉറപ്പാണ്.

കൊൽക്കത്ത ആസ്ഥാനമാക്കിയ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, അഹമ്മദാബാദ് ആസ്ഥാനമാക്കിയ അദാനി ഗ്രൂപ്പ്, ഹൈദരാബാദ് ആസ്ഥാനമാക്കിയ അരബിന്ദോ ഫാർമ ഗ്രൂപ്പ്. ഗുജറാത്ത് ആസ്ഥാനമാക്കിയ ടൊറന്റോ ഗ്രൂപ്പ് എന്നിവർ ഒക്കെയാണ് പുതിയ ഐപിഎൽ ഫ്രാഞ്ചൈസികളായി മുന്നോട്ട് വരാനുള്ള സാധ്യത വളരെ അധികമായി കാണുന്നത്.

ബിസിസിഐ ടീമുകളുടെ സാലറി ക്യാപ്പ് 85 കോടി മുതൽ 90 കോടി വരെ ഉയർത്തുവാനും ആലോചിക്കുന്നുണ്ട്

എന്താണ് ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചക്ക് പിന്നിലെ കാരണം

നെഞ്ചിൽ കനലുമായി കളിക്കാൻ നിൽക്കുന്നവരെ ഭയക്കണം ഇംഗ്ലണ്ടിനു സൗത്ത് ഗേറ്റിന്റെ മുന്നറിയിപ്പ്