കോവിഡ് 19 വൈറസ് ബാധ മൂലം ഉണ്ടായ പ്രതിസന്ധി കാരണം ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തിവക്കണ്ട അവസ്ഥ വന്നിട്ടുണ്ട്. താരങ്ങളുടെയും ഒഫീഷ്യൽസിന്റെയും സുരക്ഷ ഉറപ്പ് വരുത്തേണ്ട ബയോ ബൈബിളിൽ വന്ന വീഴ്ച്ച മൂലം ആണ് IPL നിർത്തി വയ്ക്കണ്ട സാഹചര്യം ഉണ്ടായത്.
ഐപിൽ നിർത്തി വച്ചത് മൂലം 2000 കോടിക്ക് മുകളിൽ തങ്ങൾക്ക് നഷ്ടമുണ്ടായി എന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഐപിഎൽ നിർത്തി വക്കേണ്ടി വന്നതിൽ താരങ്ങൾക്കും ക്രിക്കറ്റ് പ്രേമികൾക്കും നിരാശ ഉണ്ടെങ്കിലും അതിൽ സന്തോഷിക്കുന്ന ചില സൂപ്പർ താരങ്ങൾ ഉണ്ട് അവർ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.
5 ഡേവിഡ് വാർണർ
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ (SRH) ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണർ ടീമിന്റെ നട്ടെല്ല് ആയിരുന്നു. എന്നാൽ ഈ സീസണിൽ അദ്ദേഹം ഒട്ടും ഫോമിൽ അല്ലായിരുന്നു. ഐപിഎൽ 2021 ലെ SRH ന്റെ ആദ്യ ആറ് മത്സരങ്ങൾക്ക് ശേഷം, അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാനേജുമെന്റ് പുറത്താക്കി, ടീമിന്റെ അടുത്ത മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ പോലും അദ്ദേഹത്തിന് സ്ഥാനം ഇല്ലായിരുന്നു.
ഈ സീസണിൽ ഇതുവരെ 193 റൺസ് നേടിയ താരം ഒരു മികച്ച പ്രകടനം കാഴ്ചവെച്ചില്ല, രണ്ട് അർദ്ധസെഞ്ച്വറികൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞുവെങ്കിലും സ്ട്രൈക്ക് റേറ്റ് 110.28 ആയിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ (സിഎസ്‌കെ) കളിച്ച അവസാന മത്സരത്തിൽ, വാർണർ 57 റൺസിന് 55 പന്ത് എടുത്തത് വളരെയധികാം വിമർശനം വിളിച്ചു വരുത്തിയിരുന്നു.
ഫോമിലേക്ക് മടങ്ങി വരാൻ ഒരു ഇടവേള അവശ്യമായിരുന്നു വാർണറിന് IPL നിർത്തി വച്ചത് അതുകൊണ്ട് അദ്ദേഹത്തിന് വലിയ ആശ്വാസമായി കാണും.