in

ടോട്ടനം പുറത്താക്കിയ മൗറീഞ്ഞോ റോമയിലേക്ക്

Jose Mourinho
ജോസ് മൗറീഞ്ഞോ. (Getty Images)

യൂറോപ്പിലെ മുൻ നിര ക്ലബ്ബുകൾക്ക് വേണ്ടി നിരവധി കിരീടങ്ങൾ നേടിയ പോർച്ചുഗീസ് പരിശീലകൻ ആയിരുന്നു ജോസെ മൗറീഞ്ഞോ. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഫലം കാണുന്നില്ല.

മാഞ്ചെസ്റ്റർ യുണൈറ്റഡിൽ അദ്ദേഹത്തിന് ഒട്ടും ശോഭിക്കാൻ കഴിഞ്ഞില്ല, യുണൈറ്റഡ് ഫിലോസഫിക്ക് ഒരിക്കലും യോജിക്കാത്ത വിധത്തിൽ അറുബോറൻ പ്രതിരോധത്തിൽ ഊന്നിയ ബസ് പാർക്കിങ് ശൈലിക്ക് എതിരെ വൻ പ്രതിഷേധം ആയിരുന്നു.

ഏട്ടവും ഒടുവിൽ അദ്ദേഹത്തിനെ ഇംഗ്ളീഷ് ക്ലബ്ബ് ടോട്ടനം ഹാംസ്‌പറിൽ നിന്നുമാണ് പുറത്താക്കിയത്. പോച്ചെറ്റിനോയ്ക്ക് ശേഷം വന്ന മൗറീഞ്ഞോയിൽ നിന്നും ടോട്ടനം ഏറെ പ്രതീക്ഷ വച്ചിരുന്നു, എന്നാൽ അദ്ദേഹം അവിടെ പോച്ചെറ്റിനോ നേടിയ നേട്ടങ്ങളുടെ ഏഴയത്ത് പോലും ടീമിനെ എത്തിച്ചില്ല. അതിനെ തുടർന്ന് അവർ മൗറീഞ്ഞോയെ അവിടെ നിന്നും പുറത്താക്കുക ആയിരുന്നു.

അതിന് ശേഷമാണ് അദ്ദേഹം ഇറ്റാലിയൻ ക്ലബ്ബ് ആയ റോമയിലേക്ക് വരുന്നത്, ഇറ്റലിയിൽ പോർച്ചുഗീസ് പരിശീലകനു മികച്ച ട്രാക്ക് റെക്കോർഡ് ആണ് ഉള്ളത്. ഇറ്റലിയിൽ ഇതിന് മുമ്പ്ഇന്റർ മിലാനെ ആയിരുന്നു ജോസെ പരിശീലിപ്പിച്ചത്‌. ഇന്റർ മിലാനൊപ്പം ട്രെബിൾ നേടാൻ അദ്ദേഹത്തിനായിരുന്നു.

അടുത്ത സീസൺ തുടക്കം മുതൽ തന്നെ അദ്ദേഹം റോയമയുടെചാർജ് ഏറ്റെടുത്തു തന്റെ ജോലി ആരംഭിക്കും. അവസാന കുറച്ചു സീസണുകളായി അത്ര നല്ല പ്രകടനങ്ങൾ നടത്താത്ത റോമയ്ക്ക് ജോസെയുടെ വരവ് പുതിയ പ്രതീക്ഷ നൽകും, അദ്ദേഹത്തിന് വേണ്ടി വലിയ ട്രാൻസ്ഫറുകൾ നടത്താൻ റോമയുടെ പുതിയ ഉടമകൾ തയ്യാറാണ്‌.

Aavesham CLUB: Always Fansided!

IPL 2021 നിർത്തി വച്ചതിൽ സന്തോഷിക്കുന്ന സൂപ്പർ താരങ്ങൾ

lionel messi

ലാലിഗാ മെസ്സിക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു