ബാഴ്‍സലോണ താരം ലയണൽ മെസ്സിയും ബാഴ്‌സലോണയിലെ സഹ കളിക്കാരും ഈ ആഴ്ച ആദ്യം ക്ലബ് ക്യാപ്റ്റന്റെ (മെസ്സിയുടെ) വീട്ടിൽ ഉച്ചഭക്ഷണ യോഗത്തിനായി എത്തിയത് ലാ ലിഗയുടെ അന്വേഷണത്തിലാണ് എന്ന് ഗോൾ ഡോട്ട് കോം സ്ഥിതീകരിച്ചു.
റൂണിയുടെ റെക്കോർഡ് തകർക്കാൻ അഗ്യൂറോ
കാറ്റലോണിയയിൽ നിലവിലുണ്ടായിരുന്ന കൊറോണ വൈറസ് നിയമങ്ങൾ ബാഴ്‌സ സ്‌ക്വാഡ് ലംഘിക്കാനുള്ള സാധ്യതയെക്കുറിച്ച് സ്പാനിഷ് ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുന്നു, ആറ് പേർക്ക് മാത്രമുള്ള ഗ്രൂപ്പുകൾക്ക് മാത്രമേ ഒരു സമയത്ത് ഇൻഡോർ അല്ലെങ്കിൽ ഔട്ട്‌ഡോർ വേദികളിൽ കണ്ടുമുട്ടാൻ കഴിയൂ എന്ന് നിലവിൽ വ്യവസ്ഥയുണ്ട്.
അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരായ ഈ വാരാന്ത്യത്തിലെ നിർണായക മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിനായി മെസ്സി തിങ്കളാഴ്ച കാസ്റ്റൽഡെഫെൽസിലെ വസതിയിൽ ഒരു ടീം മീറ്റിംഗ് നടത്തിയിരുന്നു, എന്നാൽ സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കളിക്കാർക്ക് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയേക്കാം.
എത്തിഹാദിൽ സുൽത്താന്മാരുടെ ശവമടക്ക് നടത്തി സിറ്റി ഫൈനലിൽ
മെസ്സിയുടെ വസതിയിൽ സംഘടിപ്പിച്ച ഗെറ്റ് ടുഗെദറിൽ പങ്കെടുത്ത കളിക്കാരിൽ പലരും പങ്കാളികളുമായി ഗാർഡൻ ഏരിയയിലെ പ്രത്യേക മേശകളിൽ സാമൂഹിക അകലം പാലിച്ചാണ് ഇരുന്നതെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ കോവിഡ് -19 ന്റെ മറ്റൊരു ഔട്ട് ബ്രെയ്ക്ക് ഒഴിവാക്കാൻ അധികാരികളുടെ നിരന്തര പരിശ്രമത്തിനിടയിലാണ് ബാഴ്‍സ താരങ്ങൾമെസ്സിയുടെ നേതൃത്വത്തിൽ മീറ്റിങ് നടത്തിയത്, അവർ ബയോ ബബിൾ തകർത്തോ ഇല്ലയോ എന്ന് സ്ഥിതീകരിക്കുന്നതിനായി ലാ ലിഗ ഇപ്പോൾ മീറ്റിംഗിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു.