ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തി വെwച്ചതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഉള്ള തയ്യാറെടുപ്പിൽ ആണ്. ജൂണിൽ ന്യൂസീലാന്റിന് എതിരെ സതാംപ്ടണിൽ വെച്ചാണ് ഫൈനൽ മത്സരം.
Embed from Getty Imagesഅതിനെ പറ്റിയുള്ള കോളിൻ ഡി ഗ്രാൻഹോമിന്റെ പ്രസ്താവന ഐസിസി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് ഉള്ള ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നിരവധി സമർത്ഥരായ കളിക്കാരിൽ നിന്ന് പതിനൊന്ന് കളിക്കാരെ തിരഞ്ഞെടുക്കുക എന്നതാണ് എന്നായിരുന്നു മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറുടെ പ്രസ്താവന.
“അവർക്ക് എല്ലാ ഡിപ്പാർട്ട്‌മെന്റിലും അനവധി മികച്ച താരങ്ങൾ ഉണ്ട് പേസ് ബോളർമാരുടെയും സ്പിൻ ബോളർമർമാരുടെയും തന്നെ ഒരു നീണ്ട നിരയുണ്ട്, അതിനാൽ അവർക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അവരിൽ നിന്നും എറ്റവും മികച്ച പതിനൊന്ന് പേരെ തിരഞ്ഞെടുക്കുന്നത് ആയിരിക്കുമെന്ന് ഞാൻ കരുതുന്നു”
Embed from Getty Imagesലോക ടെസ്റ്റ് ഡബ്ല്യുടിസി ഫൈനൽ ജൂൺ 18 മുതൽ ജൂൺ 22 വരെ നടക്കും, ഒരു അധിക ദിവസം (ജൂൺ 23) റിസർവായി സൂക്ഷിക്കും. മത്സരം തുടക്കത്തിൽ ലോർഡ്‌സിൽ ഷെഡ്യൂൾ ചെയ്തിരുന്നപ്പോൾ, കോവിഡ് -19 സാഹചര്യം കാരണം ആണ് ഐസിസി സതാംപ്ടണിലേക്ക് മാറ്റാൻ മാറ്റാൻ തീരുമാനിച്ചത്.