സ്പാനിഷ് ഔട്ട്‌ലെറ്റ് എൽ ചിരിൻഗ്യൂട്ടോ ടിവിയിലെ ആൽഫ്രെഡോ ഡ്യൂറോയുടെ റിപ്പോർട്ടനുസരിച്ച്, കാറ്റലോണിയൻ ക്ലബ്ബ് ബാഴ്‌സലോണ 23 കാരനായ ബ്രസീലിയൻ മിഡ്ഫീൽഡർ ഗെർസനെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 25 മില്യൺ ഡോളറിന് ഫ്ലെമെംഗോയിൽ നിന്നും ക്യാമ്പ് നൗവിൽ എത്തിക്കുവാൻ ഉള്ള കരുക്കൾ നീക്കുകയാണ്.
ലാറ്റിൻ അമേരിക്കൻ യുവ മിഡ് ഫീൽഡർ ഫ്ലെമിംഗോയിൽ നിന്നും ഇടക്ക് ഇറ്റാലിയൻ ക്ലബ് റോമയിലേക്ക് പോയിരുന്നു, അവിടെ നിന്നും തിരികെ വന്ന താരം പഴയതിനെക്കാൾ കരുത്തനാണ്. ഈ യുവ മിഡ് ഫീൽഡർ ഭാവി ബ്രസീലിയൻ ഫുട്‌ബോളിന്റെ പ്രതീക്ഷയാണ്.
95 കളികളിൽ നിന്നും 6 ഗോളുകൾ സ്‌കോർ ചെയ്ത ഗെർസൺ 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്. താരത്തിന്റെ വളർച്ച പല യൂറോപ്യൻ താരങ്ങളുടെയും കണ്ണിൽ നേരത്തെ പതിഞ്ഞതും ആണ്. സമ്മർ ട്രാൻസ്‌ഫർ സീസണിൽ ഗെർസനെ കാമ്പ് നൗവിൽ എത്തിക്കാൻ ബാഴ്‌സലോണ റെഡിയായി കഴിഞ്ഞു.
നിലവിലെ ബാഴ്‌സലോണ പരിശീലകൻ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ച വാക്കുന്നതിൽ റീക്യു പുയിഗ് പരാജയപ്പെട്ട സാഹചര്യത്തിൽ ആണ് പുതിയ ഒരു സെന്റർ മിഡ് ഫീൽഡ് താരത്തിലേക്ക് എത്തുന്നതിന് കാരണമായത്. താരത്തിനെ റാഞ്ചാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ ആഴ്സനലും ടോട്ടനം ഹംസ്പറും ബ്രസീലിയൻ താരത്തിനെ കണ്ണ് വെക്കുന്നുണ്ട്.
SOURCE: 90min