കേരളാ ബ്ലാസ്റ്റേഴ്‌സ് വ്യാഴാഴ്ച ഒരു സർപ്രൈസ് അനൗൻസ്‌മെന്റ് നടത്തുന്നു എന്നു അറിയിച്ചപ്പോൾ മുതൽ ആരാധകർ വലിയ ആവേശത്തിൽ കാത്തിരിക്കുകയായിരുന്നു.
അവർക്ക് സന്തോഷം പകർന്നു കൊണ്ട് 2020-21 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ അവിഭാജ്യ ഘടകമായിരുന്നു ലെഫ്റ്റ് ബാക്ക് ധനചന്ദ്ര മീറ്റെയുടെ കരാർ എക്സ്റ്റൻഷൻ ആണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്, ഖേൽ നൗ ആണ് ആദ്യം ഈ വാർത്ത റിപ്പോർട്ട് ചെയ്‍തത്.
കേരള ബ്ലാസ്റ്റേഴ്സുമായി ദെനേചന്ദ്ര പുതിയ എക്സ്റ്റൻഷൻ കരാർ ഒപ്പിട്ടു എന്ന് ക്ലബ്ബിനോട് അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. എക്സ്റ്റൻഷൻ ഉടൻ തന്നെ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് ആവേശം ക്ലബിന് കിട്ടിയ വിവരം.
ധനചന്ദ്ര തന്റെ പ്രൊഫഷണൽ കരിയർ പൂനെ എഫ്‌സിയിൽ നിന്നു ആണ് ആരംഭിച്ചത്. അവിടെ മിക്ക സമയവും ടീമിന്റെ ആദ്യ ഇലവനിൽ അദ്ദേഹത്തിന് സ്ഥാനമില്ലാത്തതിനെ തുടർന്ന് 2017 ൽ ചർച്ചിൽ ബ്രദേഴ്‌സിൽ ചേർന്ന താരം അവർക്കായി 15 കളികൾ അദ്ദേഹം കളിച്ചു, അവിടെ നിന്നും പിന്നീട് അദ്ദേഹം നെറോക എഫ്‌സിയിലേക്ക് മാറി .
നെറോക്കയിലേക്കുള്ള മാറ്റം അദ്ദേഹത്തിന് അത്ര മികച്ച അനുഭവം ആയിരുന്നില്ല. അവിടെ വെറും നാല് ഐ-ലീഗ് മത്സരങ്ങൾക്ക് മാത്രം അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞത് അതിന് ശേഷം, ധന ചന്ദ്ര TRAU FC-യിൽ ചേർന്നു. അതിന് ശേഷം ആണ് ബ്ലാസ്റ്റേഴ്‌സിലേക്ക് താരം എത്തിയത്.
ബ്ലാസ്റ്റേഴ്‌സ് നിരയിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ധനചന്ദ്രയുടെ സ്ഥാനം അത്ര സുരക്ഷിതമല്ല, കാരണം നിലവിൽ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻആയ ജെസ്സൽ കാർനെറോയും ലെഫ്റ്റ് ബാക്ക് ആണ് എന്നത് ഫസ്റ്റ് ഇലവനിൽ എത്താൻ ഉള്ള സാധ്യതക്ക് വിലങ്ങു തടി ആണ്
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി 63.55% പാസ്സിങ് ആക്കുറസി നിലനിർത്തിക്കൊണ്ട് അദ്ദേഹം ഓരോ കളിയിയിലും ശരാശരി 35.67 പാസുകൾ 2.83 ടാക്കിളുകൾ 3.17 ഇന്റർസെപ്ഷനുകൾ എന്നിവ അദ്ദേഹം രജിസ്റ്റർ ചെയ്തു. പോയ സീസണിലെ കാർനെറോയുടെ സ്റ്റാറ്റസിനെക്കാളും മികച്ചതാണ് ധനചന്ദ്രയുടെ സ്റ്റാറ്റസ്. ഓരോ കളിയിലും ശരാശരി 2.5 ക്ലിയറൻസുകളും 1.17 ബ്ലോക്കുകളും ആയിരുന്നു ജെസ്സെൽ കഴിഞ്ഞ സീസണിൽ നേടിയത്.