സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ ഡേവിഡ് വിയ്യ ISL ലേക്ക് വരുന്നു എന്നത് കഴിഞ്ഞ കുറേ സീസണിൽ ആയി മുഴങ്ങി കേൾക്കുന്ന ഒരു റൂമർ ആണ്, മുംബൈ സിറ്റി FC യുമായി ചേർത്ത് ആയിരുന്നു വിയ്യയെ പറ്റി പരന്ന റൂമറുകളിൽ അധികവും.
ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, വലൻസിയ എന്നീ പ്രമുഖ സ്പാനിഷ് ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് വിയ്യ. സ്പെയിൻ ദേശീയ ടീമിനൊപ്പം ലോകകപ്പും യൂറോ കപ്പും നേടിയിട്ടുമുണ്ട്.
ബാഴ്‍സലോണയുടെ ഗോൾഡൻ തലമുറയിലെ സ്‌ട്രൈക്കർ ആയിരുന്നു ഡേവിഡ് വിയ്യ. വിവിധ ക്ലബ്ബുകൾക്കായി നാനൂറിൽ അധികം ഗോളുകൾ നേടിയ താരം കൂടിയാണ് ഡേവിഡ് വിയ്യ ലോകം മുഴുവൻ ആരാധകർ ഉള്ള ഒരു ഗ്ലോബൽ സൂപ്പർ സ്റ്റാർ കൂടി ആണ്. ജപ്പാനിൽ കളിച്ചു കൊണ്ട് ഏഷ്യൻ ഫുട്‌ബോളിലും വിയ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഏറെ നാളത്തെ റൂമറുകൾകൾക്കും കാത്തിരിപ്പിന് ശേഷം വിയ്യ ഇന്ത്യയിലേക്ക് എത്തുകയാണ്. അതി വേഗം വളർന്നു വരുന്ന ISL ക്ലബ്ബ് ആയ ഒഡീഷ എഫ് സിയേലക്ക് ആണ് സൂപ്പർ താരം വരുന്നത്.
ഒഡീഷ എഫ് സിയുടെ മെന്റർ ആയി ആകും താരം എത്തുന്നത്. അദ്ദേഹം വരുന്നതോടെ നിലവിലുള്ള ഒഡീഷ പരിശീലകൻ ജോസഫ് ഗെമ്പാവു ടീം വിട്ടു പോകില്ല. അദ്ദേഹം വിയ്യക്ക് ഒപ്പം ടീമിന്റെ ടെക്‌നിക്കൽ ഫുട്ബോൾ കമ്മിറ്റിയിൽ തുടരും.