കാറ്റലോണിയൻ ക്ലബ്ബ് ബാഴ്‍സലോണക്ക് വൻ തിരിച്ചടി. രണ്ടാം മെസ്സി എന്നു ബാഴ്‌സലോണ വാഴ്ത്തി പാടിയ യുവ താരം ആയിരുന്ന അൻസു ഫാത്തിയുടെ സേവനം അടുത്തൊന്നും ലഭ്യമാകില്ല എന്നു ഉറപ്പാണ്.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ നവംബർ മുതൽ ഫാതി ബാഴ്‌സലോണ ടീമിൽ നിന്ന് പുറത്താണ്. നേരത്തെ ഫാതിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്നു.
എന്നാൽ യുവ താരത്തിന്റെ കാൽ മുട്ടിന് അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ കൂടി വേണമെന്ന് ആണ് ഡോക്ടർമാർ അവിശ്യപ്പെടുന്നത്.
കഴിഞ്ഞ നവംബറിൽ താരത്തിന്റെ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയെങ്കിലും അത് വിജയകരമായിരുന്നില്ല. അതിനെ തുടർന്നാണ് വീണ്ടും ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.
കൗമാരക്കാരനായിരിക്കെ തന്നെ ലയണൽ മെസി സ്ഥാപിച്ച നിരവധി ലോ ഏയ്ജ് കാറ്റഗറി വിഭാഗത്തിലേ റെക്കോഡുകൾ അൻസു ഫാത്തി തിരുത്തിയിരുന്നു. ബാഴ്‍സലോണയുടെ ഭാവി എന്നാണ് കൗമാര താരമായ ഫാത്തിയെ വിശേഷിപ്പിക്കുന്നത്.
ഈ സീസണിൽ മാത്രമല്ല യുവ താരത്തിന്റെ സേവനം നഷ്ടമാകുന്നത്. അടുത്ത സീസണിന്റെ തുടക്കത്തിലും താരത്തിന്റെ സേവനം ലഭ്യമാകില്ല. ഫാത്തിയുടെ അഭാവം ബാഴ്‍സലോണക്ക് മാത്രം അല്ല പ്രശ്നമാകുന്നത്. സ്പാനിഷ് നാഷണൽ ടീമിനും ഫാത്തിയുടെ പരിക്ക് ഒരു വെല്ലുവിളി ആണ്. ഈ വർഷം നടക്കുന്ന യൂറോ കപ്പും ഇതോടെ നഷ്ട്ടമാകും.
SOURCE: Republic World