ഐപിഎൽപാതി വഴിയിൽ നിർത്തിവയ്ക്കാനുള്ള ബിസിസിഐയുടെ തീരുമാനം ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരുന്ന ടി 20 ലോകകപ്പ് രാജ്യത്തിന് പുറത്തേക്ക് മാറ്റാൻ ഇടയാക്കും.
ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന 16 ടീമുകൾ പങ്കെടുക്കുന്ന മാർക്യൂ ഇവന്റിന് വേദിയായി ഇന്ത്യയെ ആണ് നിശ്ചയിച്ചിരുന്നത്. എന്നാൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ടൂർണമെന്റിന്റെ ബാക്കപ്പ് വേദിയാണെന്ന് ടൂർണമെന്റ് ഡയറക്ടർ ധീരജ് മൽഹോത്ര സ്ഥിരീകരിച്ചു.
“ലോക കപ്പ് ഇന്ത്യയിൽ നടത്തുന്നതിനെ പറ്റിയുള്ള കാര്യങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെയും (ഐസിസി) ബോധ്യപ്പെടുത്തുന്നതിലും കോവിഡ് പ്രതിസന്ധി മറുകടക്കുന്നതിനെ പറ്റിയുള്ള കാര്യങ്ങൾ മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകളെ ധരിപ്പിക്കുന്നതിനും ഐപിഎല്ലിന്റെ സസ്‌പെൻഷൻ ഒരു പ്രധാന തടസ്സമായിരിക്കും. അവർ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സമ്മതിച്ചാൽ അതൊരു അത്ഭുതമായിരിക്കും” എന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ സമ്മതിച്ചു.
“ഇത് ഒരു പ്രധാന തടസമാണ്, എല്ലാവരും ഭയപ്പെടുന്നു. ടൂർണമെന്റ് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്, ഒപ്പം താരങ്ങളുടെ യാത്രയും സുരക്ഷയും ഒക്കെ ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിയും. എല്ലാ ടീമുകളും ഇന്ത്യയിലേക്ക് വരാൻ സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ, ഇത് ഒരു വിദൂര സാധ്യതയാണെന്ന് തോന്നുന്നു, അങ്ങനെ ആണെങ്കിൽ യുഎഇയിൽ ഇവന്റ്ന് ആതിഥേയത്വം വഹിക്കേണ്ടിവരും” ബിസിസിഐ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.