മാഞ്ചെസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയിൻ റൂണിയുടെ റെക്കോർഡ് ബ്രെയ്ക്ക് ചെയ്യാനുള്ള സുവർണ അവസരം മാഞ്ചസ്റ്റർ സിറ്റിയുടെ ലാറ്റിൻ അമേരിക്കൻ താരം സെർജിയോ അഗ്യൂറോക്ക് കൈ വരുമെന്ന് മാഞ്ചെസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ്പ് ഗാർഡിയോള പറഞ്ഞു. സിറ്റിയുടെ എക്കാലത്തെയും ഉയർന്ന ടോപ്പ് സ്‌കോറർ ആണ് അർജന്റീന താരം സെർജിയോ അഗ്യൂറോ.
എത്തിഹാദിൽ സുൽത്താന്മാരുടെ ശവമടക്ക് നടത്തി സിറ്റി ഫൈനലിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക് തകർത്ത മത്സരത്തിൽ ഒരു കിടിലൻ സ്‌ട്രൈക്ക് കൊണ്ട് മാഞ്ചെസ്റ്റർ സിറ്റിയുടെ നീല കുപ്പായത്തിൽ അദ്ദേഹം തന്റെ ഗോൾ നേട്ടം 182 ആയി ഉയർത്തി. 2020- 21 സീസണിൽ പരിക്ക് മൂലം സെർജിയോ അഗ്യൂറോക്ക് കൂടുതൽ കളികൾ കളിക്കാൻ കഴിഞ്ഞില്ല എന്നത് ഒരു തിരിച്ചടി ആയിരുന്നു.
ഒരൊറ്റ ക്ലബ്ബിന്റെ ബാനറിൽ കളിച്ചു റൂണി നേടിയ റെക്കോർഡ് മറികടക്കാൻ പ്രീമിയർ ലീഗിൽ സിറ്റിക്ക് ഇനിയും നാലു കളികൾ കൂടി ബാക്കി കിടപ്പുണ്ട്. അഗ്യൂറോയുമായി നിലവിൽ ഉള്ള കരാർ കാലാവധി അവസാനിക്കാറായി എങ്കിലും അവനു ഇനിയും സമയം ഉണ്ടെന്ന് ആണ് സിറ്റി പരിശീലകൻ പെപ്പ് ഗർഡിയോള പറഞ്ഞത്. അവൻ അത് അർഹിക്കുന്ന നേട്ടം ആണെന്ന് കൂടി പെപ്പ് ഗർഡിയോള കൂട്ടിച്ചേർത്തു.
32 വയസുള്ള ഈ ലാറ്റിൻ അമേരിക്കൻ താരം വരുന്ന സമ്മർ സീസണിൽ എത്തിഹാദിൽ നിന്നും പുതിയ വെല്ലുവിളികൾ തേടി പുറപ്പെട്ടു പോകുന്നു എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ. അഞ്ച് തവണ ടൈറ്റിൽ ജേതാവായി സിറ്റിയിൽ തിളങ്ങിയ അദ്ദേഹം അവിടെ നിന്നു മാറിനിൽക്കാൻ ഒരുങ്ങുന്നു, താരത്തിന് ഇപ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടം ഒരു അഭിലഷണീയമായ ബഹുമതിയിലേക്ക് ചേർക്കാനുള്ള അവസരമുണ്ട്.
ക്രിസ്റ്റ്യാനോ യുവന്റസ് ജേഴ്സിയിൽ വിരമിക്കുന്നില്ല
ഈ ഘട്ടത്തിൽ എന്തുതന്നെ സംഭവിച്ചാലും, സിറ്റി ഇതിഹാസം എന്ന നിലയിൽ അഗ്യൂറോയുടെ സ്ഥാനം സുരക്ഷിതമായി സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പാണ്. മാഞ്ചെസ്റ്റർ യുണൈറ്റഡിന് വേണ്ടി റൂണി 183 ഗോളുകൾ ആണ് റൂണി നേടിയത് സിറ്റിക്കായി 182 ഗോളുകൾ ആണ് സെർജിയോ അഗ്യൂറോ ഇതുവരെ നേടിയത്, ഇനിയും 4 കളികൾ കൂടി ശേഷിക്കുന്നതിനാൽ ലാറ്റിൻ അമേരിക്കൻ താരത്തിന് അത് മറികടക്കാൻ കഴിയും എന്നാണ് പെപ് ഗാർഡിയോളയുടെ വിശ്വാസം.