എമ്ബപ്പേം ഹലാണ്ടും മാത്രമല്ല ഇങ്ങനേം ചിലരുണ്ട് ഭാവി ഫുട്ബോൾ ലോകം ഭരിക്കാൻ കെൽപ്പുള്ളവർ എന്ന് എത്തിഹാദിലെ മഞ്ഞു വീണ രാത്രിയിൽ
ഫിൽ ഫോഡൻ കാണിച്ചു തന്നു. അതേ അതേ ഇന്ന് പുലരുമ്പോൾ മാഞ്ചസ്റ്റർ നഗരത്തിലെ മഞ്ഞു വീണ തെരുവിന് പാരീസിലെ സുൽത്താന്മാരുടെ ചോരയുടെ മണമുണ്ടാകും.
ക്രിസ്റ്റ്യാനോ യുവന്റസ് ജേഴ്സിയിൽ വിരമിക്കുന്നില്ല
‘അവസാനം കളിച്ച 3 എവേ യും ജയിച്ച് വരുന്നവരായിരുന്നു PSG പക്ഷെ അവരുടെ നമ്പറുകൾ ഒന്നും ഇന്ന് സിറ്റിയുടെ അടുത്ത് വിലപ്പോയില്ല പാരിസിലിട്ട് രണ്ടെണ്ണം പൂശാനറിയാമേല്‍ സുല്‍ത്താനേം പിളളാരേം ഇത്തിഹാദില്‍ നിലക്കുനിര്‍ത്താനും തങ്ങൾക്ക് അറിയാം എന്നു പെപ്പ് ഗർഡിയോളയുടെ കുട്ടികൾ തെളിയിച്ചു.
അങ്ങനെ 51 വർഷം കാത്തിരുന്നു മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് കാലെടുത്തു വച്ചു. ഇന്നലെ PSG വളരെ മോശം പ്രകടനം ആയിരുന്നു നടത്തിയത്, എന്നു പറയുന്നതിനേക്കാൾ അവരെ മണി ചിത്ര താഴിട്ട് പൂട്ടാൻ സിറ്റി കളിച്ച കളി അവരെക്കാൾ മുന്നിൽ നിന്നു എന്നു വേണം പറയാൻ.
നിർണായക മത്സരത്തിൽ ഷോട്ട് ഓണ് ടാർഗറ്റ് പോലും അടിക്കാത്ത ടീം എന്ന റെക്കോർഡ് ഇനി പിസ്ജിക്കു സ്വന്തം എന്നു വേണമെങ്കിൽ പറയാം, ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിയാത്ത അവരുടെ ആക്രമണങ്ങളുടെ മുനയൊടിച്ച പോർച്ചുഗീസ് സെന്റർ ബാക്ക് റൂബൻ ഡയസ് ആയിരുന്നു കളിയിലെ കേമൻ.
ബാഴ്‍സലോണയുടെ ട്രാൻസ്‌ഫർ ഷോർട്ട് ലിസ്റ്റ് റെഡി
തുടക്കത്തിൽ ആകമിച്ചു കളിച്ച PSG ക്ക് ഏഴാം മിനിട്ടിൽ അനുവദിച്ച പെനാൽട്ടി VAR ൽ നഷ്ടമായി, ഇരു പകുതികളിലുമായി 7, 64 മിനിറ്റുകളിൽ റഹിം മെഹ്ർസ് സിറ്റിക്കായി രണ്ട് ഗോളുകൾ നേടി. ആദ്യ പാദത്തിൽ 2-1ന് വിജയിച്ചിരുന്ന സിറ്റി ഇപ്പോൾ 4-1ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് വിജയം സ്വന്തമാക്കിയത്.