തന്റെ കരിയർ എവിടെ നിന്നു തുടങ്ങിയോ അവിടെ തന്നെ അവസാനിപ്പിക്കാൻ ക്രിസ്റ്റിയാനോ റൊണാൾഡോ, അദ്ദേഹം കരിയർ തുടങ്ങിയ പോർച്ചുഗീസ് ക്ലബ്ബ് ആയ ലിസ്ബണിൽ തന്നെ തന്റെ കരിയറിന് അന്ത്യം കുറിക്കുന്നു റൊണാൾഡോ.
ഏറെ വാർത്തകൾ സൃഷ്ടിച്ചു കൊണ്ടാണ് റോണോ ഇറ്റാലിയൻ ക്ലബ്ബ് ആയ യുവന്റ്സിലേക്ക് വന്നത്, അവിടെ നിന്നും അദ്ദേഹം സ്പെയിനിലേക്കും അമേരിക്കയിലേക്കും ഇംഗ്ളണ്ടിലേക്കും ഒക്കെ പറക്കും എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.
യുവന്റസിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിച്ചതിനിടെ ശനിയാഴ്ച രാത്രി സ്പോർട്ടിങ് ടീമിന്റെ ജേഴ്സിയിൽ തന്റെ മകന്റെ പേരും നമ്പറുമുള്ള ജേഴ്സിയുമായി ക്രിസ്റ്റ്യാനോയുടെ അമ്മ രംഗത്ത് വന്നിരുന്നു.
ടോണ്ടേലയ്‌ക്കെതിരായ മത്സരത്തിൽ സ്‌പോർട്ടിംഗ് സിപിയുടെ അവസാന നിമിഷത്തെ ജയം ഡോണ ഡോളോറസ് അവീറോ ആഘോഷിച്ചപ്പോൾ ആണ്, ക്രിസ്റ്റ്യാനോ 7 എന്നു ആലേഖനം ചെയ്ത നിലവിലെ സ്‌പോർട്ടിംഗ് ജേഴ്സി ഉയർത്തിപ്പിടിച്ച്ത്.
ഇത് യുവന്റസുമായി 2022 വരെ കരാർ ഉള്ള റൊണാൾഡോ അതിന് ശേഷം സ്പോർട്ടിങ്ങിലേക്ക് മടങ്ങി വരും എന്നതിന് ഉള്ള വ്യക്തമായ സൂചനായായാണ് വിലയിരുത്തപ്പെടുന്നത്. പ്രായം 36 പിന്നിട്ടിട്ടു പോലും താരത്തിന് മേജർ സോക്കർ ലീഗിൽ നിന്നും നിരവധി യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും ഒക്കെ വരുന്ന ഓഫറുകൾക്ക് കുറവില്ല.
തനിക്ക് സ്പോർട്ടിംഗുമായി ഉള്ള വൈകാരിക അടുപ്പം കാരണം തന്നെ വാങ്ങാൻ ഉള്ള സാമ്പത്തിക ശേഷി പോർച്ചുഗീസ് ക്ലബിന് ഇല്ല എങ്കിൽ പോലും അദ്ദേഹം കരിയറിന്റെ അവസാന ഘട്ടം ആകുമ്പോൾ അവിടേയ്ക്ക് തന്നെ മടങ്ങും.
SOURCE: AS