ഫുട്ബോൾ ട്രാൻസ്ഫർ വിപണിയുടെ അവസാന ദിവസം അപ്രതീക്ഷിത ട്വിസ്റ്റുകൾ ആയിരുന്നു ലോകമെമ്പാടും നമുക്ക് കാണുവാൻ കഴിഞ്ഞത്. അതിൻറെ ക്ലൈമാക്സ് പോലെ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ നിന്നും ഗ്രീസ്മാൻ തിരികെ അത്ലറ്റിക്കോ മാഡ്രിഡിൽ എത്തി.
- മെസ്സിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് ബാഴ്സലോണയിലെ സഹ താരത്തിന്റെ വെളിപ്പെടുത്തൽ
- 12 വർഷങ്ങളുടെ കാത്തിരിപ്പുകൾക്കു വിട സൂര്യ തേജസോടെ അവൻ വരവായി
- ബാഴ്സലോണയ്ക്കും ടോട്ടനത്തിനും തകർപ്പൻ വിജയങ്ങൾ…
- മെസ്സിയെ കളിയാക്കാൻ എത്തിയ ആരാധകനെ തിയാഗോ മെസ്സി തന്തയ്ക്ക് വിളിച്ചു
ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാനെ തിരികെയെത്തിച്ച് ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് അടുത്ത സീസണിൽ തങ്ങളുടെ പരിപാടികൾ ഒരുപടി ഉയർന്നു നിൽക്കും എന്ന് തെളിയിച്ചു. ഒരുസീസണിൽ നീളുന്ന ലോണിലും 40 മില്യൺ യൂറോ നൽകി സ്ഥിരകരാറിൽ വാങ്ങാവുന്ന വ്യവസ്ഥയിലുമാണ് ഗ്രീസ്മാനെ അത്ലറ്റികോ ടീമിലെത്തിച്ചിരിക്കുന്നത്.
2019 ൽ 120 മില്യൺ യൂറോ മുടക്കിയായിരുന്നു അത്ലറ്റിക്കോയിൽ നിന്നും ഗ്രീസ്മാനെ ബാഴ്സ വാങ്ങിയത്. അതേ സമയം അദ്ദേഹത്തിന് പകരമായി ഒരു സ്ട്രൈക്കറെ ടീമിൽ എത്തിക്കുവാനും ബാഴ്സലോണ മറന്നില്ല. ലുക് ഡി ജോങ് ബാഴ്സലോണയിൽ അദ്ദേഹത്തിന് പകരം വന്നത്.
സെവിയ്യയിൽ നിന്നും ഹോളണ്ട് സ്ട്രൈക്കർ ലുക് ഡി ജോങിനെ (31) ഒരു സീസൺ നീളുന്ന ലോൺ കരാറിൽ ആണ് ബാഴ്സലോണ ടീമിലെത്തിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി സെവിയ്യയിൽ കളിക്കുന്ന ഡി ജോങ് 94 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടിയിട്ടുണ്ട്.
സെവിയ്യയെകൂടാതെ ബൊറൂസിയ മൊഞ്ചെൻഗ്ലാഡ്ബാച്ച്, പി.എസ്.വി, ന്യൂ കാസിൽ യുണൈറ്റഡ് എന്നി അറിയപ്പെടുന്ന ക്ലബ്ബുകൾക്ക് വേണ്ടിയും ഇദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്.