in

തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ചെകുത്താന്മാരുടെ പാരമ്പര്യം…

Rooney jr and Rono Jr

തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിൻറെ പാരമ്പര്യം. താരങ്ങളും ആരാധകരും ഒരുപോലെ ഇത്രയധികം വൈകാരികമായി ഒരു ക്ലബ്ബിനോട് ചേർന്നു നിൽക്കുന്നത് ലോകഫുട്ബോളിലെ തന്നെ അത്ഭുതമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്ത്യാനോ റൊണാൾഡോയെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ മറ്റു ക്ലബ്ബുകളുടെ സാധ്യതകൾ അവസാനിച്ചു.

ക്രിസ്ത്യാനോ റൊണാൾഡോയെ വേണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യമുന്നയിച്ച് കഴിഞ്ഞപ്പോൾ മറ്റു ക്ലബ്ബുകളുടെ എല്ലാവരുടെയും സാധ്യതകൾ അസ്തമിച്ചു. താരത്തിന് പിന്നീട് മറ്റൊരു ക്ലബ്ബിൻറെ ഓഫറുകൾ പരിഗണിക്കുകയോ ചർച്ചകൾക്ക് വിധേയമാക്കുകയും ചെയ്യേണ്ടതില്ല എന്ന നിലപാടായിരുന്നു പിന്നീട്.

Rooney jr and Rono Jr

ക്രിസ്റ്റ്യാനോ റൊണാൾഡോയും വെയിൻ റൂണിയും പോലെയുള്ള താരങ്ങളുടെ ഹൃദയത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിന് സ്ഥാനം. ക്ലബ്ബിൻറെ മഹത്തായ പാരമ്പര്യം ഇപ്പോൾ അവരുടെ തലമുറകളിലേക്ക് കൂടി കൈമാറ്റം ചെയ്യപ്പെടുകയാണ്. ഇരുവരുടെയും മക്കൾ ഇപ്പോൾ മഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലാണ്.

മുൻ ഇംഗ്ലീഷ് നായകൻ വെയിൻ റൂണിയുടെ മൂത്ത പുത്രൻ കായ് റൂണി അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാഡമിയിൽ ചേർന്നിരുന്നു. ഇരിപ്പിലും നടപ്പിലും എല്ലാം അപ്പൻ റൂണിയുടെ തനിപ്പകർപ്പാണ് മകൻ റൂണി. കളി മികവിലും മകൻ റൂണി ഒട്ടും പിന്നിലല്ല.  അതുപോലെ ക്രിസ്ത്യാനോ റൊണാൾഡോയുടെ കാർബൺ കോപ്പിയാണ് മകൻ ക്രിസ്ത്യാനോ റൊണാൾഡോ ജൂനിയർ.

ക്രിസ്ത്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്ത്യാനോ റൊണാൾഡോ ജൂനിയറും. റൂണിയുടെ മകൻ കായി റൂണിയും ഒരുമിച്ച് പന്ത് തട്ടുമ്പോൾ ആരാധകർ ആസ്വദിക്കുന്നത് തലമുറകളുടെ പുണ്യമാണ്.

ക്ലൈമാക്സിൽ ഗ്രീസ്മാനും ബാഴ്സലോണ വിട്ടു പകരക്കാരൻ സ്ട്രൈക്കറെ ബാഴ്‍സ ടീമിലെത്തിച്ചു…

ഈഗോ ഒഴിവാക്കിയില്ലെങ്കിൽ കൊഹ്‌ലി എന്ന വൻമരം വീഴും ഇംഗ്ലീഷ് താരത്തിൻറെ മുന്നറിയിപ്പ്….