റാപിഡ് വെന്നിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ പതിനെട്ടുകാരൻ ഓസ്ട്രിയൻ സെൻസേഷൻ യുസഫ് ഡെമിറിനെ കൂടാരത്തിലെത്തിച്ച് അധികമാകുംമുമ്പേ എംറെ ഡെമിർ എന്ന തുർക്കിഷ് യുവതാരത്തിൽ കണ്ണുവെച്ചിരിക്കുകയാണ് ബാഴ്സലോണ.
- റയൽ മാഡ്രിഡിന്റെ നീക്കങ്ങൾ കണ്ട് ബാഴ്സലോണ പേടിച്ചു വിറക്കുന്നു…
- ഫുട്ബോൾ ലോകത്തിന് അഭിമാനമായി അർജൻറീന താരങ്ങൾ, ചങ്കൂറ്റത്തിന് കൈയ്യടിച്ചു ഫുട്ബോൾ ലോകം
- ക്രിസ്ത്യാനോയുടെ മെഡിക്കൽ പരിശോധന കഴിഞ്ഞു അടുത്ത മത്സരം കളിക്കും, കാത്തിരിക്കാൻ വയ്യ…
രണ്ടു ഡെമിർമാരും തമ്മിൽ ബന്ധമില്ലെങ്കിലും ഭാവിയിലേക്കുള്ള ബാഴ്സലോണയുടെ കരുതൽ ആയുധങ്ങളാവാനുള്ള കഴിവ് രണ്ടുപേർക്കും ഉണ്ടെന്ന് ഇതിനോടകം അവർ തെളിയിച്ചു കഴിഞ്ഞതാണ്.
നിലവിൽ തുർക്കിഷ് ക്ലബ് കൈസറിസ്പോറിൽ കളിക്കുന്ന താരം തുർക്കിയുടെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മിഡ്ഫീൽഡിൽ ആക്രമിച്ചു കളിക്കുന്നതിലും അവസരങ്ങൾ ഒരുക്കുന്നതിലും വിദഗ്ധനാണ് എംറെ
പല യൂറോപ്യൻ ടോപ് ക്ലബ്കളും പതിനേഴുകാരന് വേണ്ടി രംഗത്തുണ്ട് എങ്കിലും ബാഴ്സലോണയുടെ രംഗപ്രവേശം അവർക്കുള്ള സാധ്യതകളെ മങ്ങലേൽപിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു വിങ്ങർ ആയും അറ്റാക്കിങ് മിഡ്ഫീൽഡറായും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന താരമെന്ന നിലയിലാണ് എംറെക്ക് ഡിമാൻഡ് ഏറുന്നത്
ചെറിയ പ്രായത്തിൽ ബാഴ്സയിലും PSG യിലും ട്രെയ്ൽസിൽ പങ്കെടുത്തത് താരത്തിന്റെ കരിയറിൽ വലിയ പാഠം ആയിരുന്നു. തുർക്കി ദേശീയ ടീമിൽ അരങ്ങേറുമ്പോൾ വെറും 15 വയസ്സായിരുന്നു എംറെയുടെ പ്രായം. തുർക്കിയുടെ ഭാവിയിൽ ഏറെ നിർണായകമാവാൻ സാധിക്കുന്ന എംറെ ഡെമിറിന് ശോഭനമായ ഒരു ഭാവി ആശംസിക്കുന്നു