പ്രണവ് തെക്കേടത്ത്: “You have to keep your ego away in england “കഴിഞ്ഞ ടെസ്റ്റ് മത്സരം വീക്ഷിച്ച പലരും നാസ്സർ ഹുസൈൻ എന്ന മുൻ ഇംഗ്ലീഷ് നായകൻ മൊഴിഞ്ഞ ഈ വാക്കുകൾ ശ്രദ്ധിച്ചു കാണും .
നിങ്ങൾ എത്ര മികവാർന്ന ബാറ്റ്സ്മാൻ ആയിരിക്കുമ്പോഴും ഇതിനു മുന്നേ ഇത്തരം സാഹചര്യങ്ങളിൽ റൻസുകൾ നേടിയിട്ടുണ്ടെങ്കിൽ പോലും ഇംഗ്ലീഷ് സാഹചര്യങ്ങളിലെ ആദ്യ സെഷനിൽ തീർത്തും ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ് ആ ഡ്രൈവുകൾ…..
പലപ്പോഴും intent എന്ന വാക്കിന് ഒരുപാട് പ്രാധാന്യം കല്പിക്കുന്ന , ക്രീസിലേക്കിറങ്ങുന്ന നിമിഷങ്ങളിൽ തന്നെ ബോളിനെ ബാറ്റുമായി കൂട്ടി മുട്ടിക്കാൻ ഇഷ്ടപെടുന്ന കോഹ്ലി ആ ഫുൾ പിച്ച് ബോളുകളെ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ സ്കോറിങ് ഷോട്ടുകളായി കാണുമ്പോൾ അവിടെ എതിരാളികളായ ബോളേഴ്സ് വിജയിക്കുകയാണെന്ന് അവർക്ക് നന്നായറിയാം ആ സ്വിങ് നിലയ്ക്കാത്ത മോർണിംഗ് സെഷനിൽ ആ ഡ്യൂക്ക് ബോളുകളിൽ നിന്ന് ഒന്നോ രണ്ടോ ബൗണ്ടറി പിറവിയെടുത്താൽ പോലും ബാറ്റ്സ്മാൻ ഒരു ബോൾ എങ്കിലും നിക്ക് ചെയ്യാനുള്ള സാദ്ധ്യതകൾ കൂടുതലാണ് ,അവിടെ ഒരർത്ഥത്തിൽ കോഹ്ലിയുടെ ഈഗോക്ക് മുകളിലൂടെയാണ് അവർ പന്തെറിയുന്നതെന്ന് തോന്നുകയാണ് …..
കൊഹ്‌ലിയെ പോലെ തുടക്കം മുതലേ ബോളേഴ്സിന് മേൽ ആധിപത്യം സ്ഥാപിക്കാൻ ഇഷ്ടപെടുന്ന വേൾഡ് ക്ലാസ് ബാറ്റ്സ്മാൻ 2018ൽ കാഴ്ച്ച വെച്ച ക്ഷമ മറന്നുകൊണ്ട് സാഹചര്യങ്ങളെ അത്ര മുഖവിലക്കെടുക്കാതെ ആ ഫ്രന്റ് ഫൂട്ടിലേക്ക് വലിയ സ്ട്രൈഡ് എടുത്തു ഗ്രൗണ്ടിന്റ ‘V’ യിലൂടെ സ്കോറിങ്ങിന് ശ്രമിക്കുമ്പോൾ ,ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ കൂടുതൽ റൻസുകൾ പിറക്കുന്നത് വിക്കറ്റിന്റെ സ്ക്വയറിലൂടെ യാണെന്ന് റൂട്ട് തെളിയിക്കുന്നുണ്ട് .
2014ലെ തെറ്റുകൾ മറികടന്ന് 2018ൽ ഇംഗ്ലണ്ട് സീരീസിൽ ടോപ് സ്കോററായി കാലു കുത്തിയ ഓരോ രാജ്യവും കാൽകീഴിലാക്കാൻ തനിക്ക് സാധിക്കുമെന്ന് കോഹ്ലി ക്രിക്കറ്റ് ലോകത്തെ അറിയിച്ച ആ നാളുകളിൽ അയാൾ കൂടുതൽ ക്ഷമ പ്രകടിപ്പിച്ചിരുന്നു തന്റെ ഓഫ് സ്റ്റമ്പ് എവിടെയാണെന്നു ഓരോ ബോളിനെ നേരിടുമ്പോഴും അയാൾക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു .
അവിടെ ഏറ്റവും കൂടുതൽ അപകടം വിതയ്ക്കാൻ കഴിവുള്ള ആൻഡേഴ്സന്റെ ബോളുകളെ ലീവ് ചെയ്യാനുള്ള മനസ്സുണ്ടായിരുന്നു ,അദ്ദേഹത്തിനെ മാറ്റി നിർത്തി മറ്റുള്ള ബോളേഴ്സിനെ തന്റെ ശക്തി കേന്ദ്രങ്ങളിലേക്ക് എറിയിക്കുന്ന ആ പ്ലാൻ വിജയിച്ചപ്പോൾ അവിടെ കോഹ്ലി യദേഷ്ടം റൻസുകൾ സ്വന്തമാക്കി കുതിച്ചുകൊണ്ടിരുന്നു ഇംഗ്ലീഷ് സാഹചര്യങ്ങളിലും റൻസുകൾ സ്വന്തമാക്കിയാൽ മാത്രമേ അദ്ദേഹത്തെ ടോപ് ക്ലാസ് ബാറ്റ്സ്മാൻ ആയി അംഗീരികരിക്കൂ എന്ന് വിലപിച്ചിരുന്ന മുൻ ഇംഗ്ലീഷ് താരങ്ങൾക്കും അയാളെ പ്രശംസകൾകൊണ്ട് മൂടേണ്ടി വന്നു ………
2021ലേക്ക് വരുമ്പോൾ അയാൾ എന്തൊക്കെയോ തെളിയിക്കാൻ ശ്രമിക്കുന്ന ഒരു ഫീലാണ് ലഭിക്കുന്നത്,അവിടെ കളത്തിന് പുറത്തു അഗ്ഗ്രഷൻ നിറയുമ്പോഴും ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ശാന്തതയോടെ ക്ഷമയോടെ സാഹചര്യങ്ങൾക്ക് പ്രാധാന്യം നൽകി ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന ആ കൊഹ്‍ലിയെക്കാൾ desperate ആയി റൺസ് നേടാൻ ശ്രമിക്കുന്ന കൊഹ്‌ലിയെ ആണ് ഇന്ന് വീക്ഷിക്കുന്നത്
കരിയറിൽ 8000ന് അടുത്തോളം ടെസ്റ്റ് റൻസുകൾ സ്വന്തമാക്കിയ,ഓവർസീസിൽ ഹോമിനെക്കാളും റൻസുകൾ നേടിയിട്ടുള്ള ആ കഴിവുകളിൽ ഒരു പൊടി പോലും വിശ്വാസം കുറയുന്നില്ലെങ്കിലും തുടരെ മൂന് ടെസ്റ്റുകളിലും ഒരേ രീതിയിൽ വിക്കറ്റ് സമ്മാനിക്കുന്ന കോഹ്ലി തന്റെ ഇന്റർനാഷനൽ ക്രിക്കറ്റ് ജീവിതത്തിൽ സെറ്റ് ചെയ്തു വെച്ച ആ സ്റ്റാൻഡേർഡിന് യോജിക്കുന്നതല്ല ഒരേ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഈ പ്രവണതയെന്ന് തോന്നിപ്പോവുന്നു .
ഒരിക്കലും ഇംഗ്ലീഷ് ബോളര്മാരെ വിലകുറയ്ച്ചു കാണുകയല്ല ,ഫുൾ ലെങ്തെന്ന ചിന്തകൾ ജനിപ്പിച്ചു അവസാന നിമിഷം ബോളിന്റെ ദിശ മാറ്റുന്ന ആൻഡേഴ്സന്റെ wombly സീം ഡെലിവറികളും മറക്കുന്നില്ല അപ്പോഴും എന്തോ കോഹ്‌ലിക്ക് അതെല്ലാം മറികടക്കാൻ സാധിക്കുമെന്ന ചിന്തകളാവും ഈ നിരാശകൾ സമ്മാനിക്കുന്നതിന് പിറകിൽ ……
2013-14 തുടക്കത്തിൽ ട്രോട്ടിന്റെ കരിയർ അവസാനിപ്പിച്ച ആഷസിൽ കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കി മിച്ചൽ ജോൺസൻ ജ്വലിച്ചു നിൽക്കുന്ന സമയം ,ഇംഗ്ലണ്ടിലെ മോശം പ്രകടനങ്ങൾക്ക് ശേഷം ഓസീസിലെത്തിയ കൊഹ്‌ലിയുടെ തലയ്ക്ക് ഉന്നം വെച്ചാണ് മിച്ചൽ ജോൺസൻ വരവേൽക്കുന്നത് തുടരെ നാലു സെഞ്ചുറികൾ നേടിക്കൊണ്ട് ആ അറ്റാക്കിനെ നിഷ്പ്രഭമാക്കി ബാറ്റുകൊണ്ടും ഓസീസ് താരങ്ങളുടെ സ്ലെഡ്ജിങ്ങിനും അതെ നാണയത്തിൽ ആ സീരീസിൽ മറുപടി കൊടുത്തപ്പോൾ പല ക്രിക്കറ്റ് എക്സ്പെർട്സും വിലയിരുത്തിയിരുന്നു He have a Lion’s heart എന്ന് …