in

മെസ്സിയുംമായി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് ബാഴ്സലോണയിലെ സഹ താരത്തിന്റെ വെളിപ്പെടുത്തൽ

While we didn't always agree on everything,- Mark on Messi

രണ്ടു പതിറ്റാണ്ടോളം കാലം ബാഴ്സലോണയ്ക്ക് വേണ്ടി മാത്രം കളിച്ച അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസി ഇപ്പൊൾ ക്ലബ്ബ്മായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. മെസ്സി തന്റെ വസതിയിൽ അതിനോടനുബന്ധിച്ച് വിടവാങ്ങൽ പാർട്ടി സംഘടിപ്പിച്ചിരുന്നു.

താൻ ബാഴ്സലോണയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ പറ്റിയുള്ള മെസ്സിയുടെ വാർത്താ സമ്മേളനം ഇന്നാണ് നടക്കുന്നത്. ലൈവ് ടെലികാസ്റ്റിംഗ് ആയി സംപ്രേഷണം ചെയ്യുന്ന വാർത്തസമ്മേളനം കാണുവാൻ, സ്ട്രീമിങ് തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപേ തന്നെ ആരാധകർ ലൈനിലുണ്ട്.

While we didn’t always agree on everything,- Marc on Messi

ലയണൽ മെസ്സിയുമായുയുള്ള മധുരിക്കുന്നതും വേദനിപ്പിക്കുന്നതും ആയ ഓർമ്മകളെ കുറിച്ചുള്ള വിശേഷങ്ങൾ എല്ലാം മെസ്സിയെ ടാഗ് ചെയ്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് സഹതാരങ്ങൾ എല്ലാം മെസ്സിതങ്ങൾക്ക് നൽകുന്ന സ്നേഹവും പ്രചോദനവും ആത്മവിശ്വാസവും സൗഹൃദവും ഒക്കെയായിരുന്നു മിക്ക താരങ്ങളുടെയും പോസ്റ്റുകളുടെ ഉള്ളടക്കം.

എന്നാൽ ബാഴ്സലോണയിൽ ഒരുമിച്ച് കളിക്കുന്ന സമയത്ത് തനിക്ക് താരവുമായി ചിലകാര്യങ്ങളിൽ തർക്കങ്ങൾ ഉണ്ടായിരുന്നു എന്നായിരുന്നു ഒരു താരം പങ്ക് വെച്ചത് . ജർമ്മൻ ഗോൾകീപ്പർ ആയ മാർക്ക് ആന്ദ്രേ ടെർസ്റ്റഗൻ ആണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്.

അടുത്ത സുഹൃത്തുക്കളായിരുന്നു എങ്കിലും തങ്ങളുടെ ഇടയിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു എന്നും അതിൻറെ പേരിൽ പരിശീലന വേളകളിൽ തങ്ങൾ പരസ്പരം തർക്കിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇരുവർക്കും പരസ്പരം ഉദ്ദേശശുദ്ധിയിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിനായി ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള വോട്ടിങ്ങിൽ ലയണൽ മെസ്സി തൻറെ സഹ താരത്തിനെ പാടെ അവഗണിച്ചത് വളരെ വലിയ വാർത്ത ആയിരുന്നു. കെയ്‌ലർ നവാസ്, മാനുവൽ ന്യൂയർ, ജോവൻ ഒബ്ലാക് എന്നിവർക്കായിരുന്നു അന്ന് മെസ്സി വോട്ട് ചെയ്തത്.

ലയണൽ മെസ്സിക്ക് വേണ്ടി എംബപ്പേയെ ഒഴിവാക്കില്ലെന്ന് പി എസ് ജി പരിശീലകൻ

കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി മറ്റ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളേ ക്കാൾ ബഹുദൂരം മുന്നിൽ