ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടീമുകളിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ടീമിൻറെ തുടക്കം മുതൽ തന്നെ ആരാധകരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം ആയിരുന്നു കേരളബ്ലാസ്റ്റേഴ്സ് കേസ് നടത്തിയത്.
ഓൺലൈൻ വോട്ടിങ്ങിൽ മറ്റ് ടീമുകളെ കവച്ചുവെക്കുന്ന പ്രകടനമായിരുന്നു കേരളബ്ലാസ്റ്റേഴ്സ് നടത്തുന്നത് എന്ന് പറഞ്ഞാൽ അത് കുറഞ്ഞുപോകും. തീർത്തും എതിരാളികളെ നിഷ്പ്രഭമാക്കുന്ന ഒരു പ്രകടനം തന്നെയാണ് ഓൺലൈൻ വോട്ടിങ്ങിൽ എല്ലായ്പ്പോഴും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാഴ്ചവയ്ക്കുന്നത്.
തിങ്ങിനിറഞ്ഞ ആരാധകരുടെ ഗാലറി ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഒരു നഷ്ടം തന്നെയാണ്. കഴിഞ്ഞ തവണയും കോവിഡ് പ്രതിസന്ധിമൂലം ആരാധകർ ഇല്ലാത്ത സ്റ്റേഡിയത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നടന്നത്. എന്നിരുന്നാലും സോഷ്യൽ മീഡിയ ഉപയോഗിച്ച് ആരാധകർ തങ്ങളുടെ ടീമിനെ വളരെയധികം പിന്തുണ നൽകുന്നുണ്ട്.
പതിവിന് വിപരീതമായി ഈ സീസണിൽ വളരെ നേരത്തേ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തയ്യാറെടുപ്പ് തുടങ്ങിയത്. നേരത്തെ തന്നെ പരിശീലക സംഘത്തിനെ നിയമിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ താരങ്ങളെ അണിനിരത്തി പ്രീസീസൺ പരിശീലന പരിപാടികളും വളരെ വേഗത്തിൽ ആരംഭിച്ചിട്ടുണ്ട്.
പുതിയ വിദേശ താരങ്ങളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കുറച്ചുനാളുകളായി തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിൽ വളരെ സജീവമാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻ നിരക്കുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ആണ്.
ജൂലൈ മാസത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻ നിരക്ക് 51 ലക്ഷമാണ് രണ്ടാം സ്ഥാനം നൽകുന്ന ചെന്നൈ മെസ്സിയുടെ നിരക്ക് 6.7 ലക്ഷം മാത്രമാണ്. കിരീടം നേടാൻ കഴിയുന്നില്ലെങ്കിലും സോഷ്യൽ മീഡിയ വഴിയുള്ള എല്ലാ നേട്ടങ്ങളും സ്വന്തം കാൽക്കീഴിലാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ ശക്തമായ ആരാധക ബന്ധത്തിൻറെ സഹായത്തോടെ കഴിയുന്നുണ്ട്.