സൂപ്പർ താരങ്ങളെ തങ്ങളുടെ ടീമിൽ കുത്തി നിറക്കുന്നതിനായി ഇറങ്ങിത്തിരിക്കുമ്പോൾ അതിനുമുമ്പ് ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമൻ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടി ഉണ്ടായിരുന്നു. സാമ്പത്തിക നിയന്ത്രണങ്ങൾ ബാധിക്കാതെ എത്രകാലം ഈ ക്ലബ്ബിന് മുന്നോട്ടു പോകാം എന്നതിനെക്കുറിച്ച് അവർ ചിന്തിക്കുന്നത് പോലുമില്ല.
ഈ സമ്മർ സീസണിൽ ഭൂരിഭാഗം താരങ്ങളെയും ഫ്രീ ട്രാൻസ്ഫർ വ്യവസ്ഥയിൽ മറ്റു ക്ലബ്ബുകൾക്ക് പണമൊന്നും നൽകാതെ തങ്ങളുടെ ടീമിൽ എത്തിക്കുവാൻ അവർക്ക് കഴിഞ്ഞത് ഒരു നേട്ടമാണ്. സെർജിയോ റാമോസ്, ജിയാൻ ലൂജി ഡോണറൂമ്മ ജോർജിനിയോ വിജിനാൽഡാം എന്നിവർ ആണ് ഇതുവരെ എത്തിയവരിൽ പ്രമുഖർ.
എന്നാൽ ഉടൻതന്നെ ഇവർക്കൊപ്പം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽനിന്നും അർജൻറീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയും കൂടി ചേരുമെന്നാണ് റിപ്പോർട്ട്. ക്ലബ്ബിന് ലഭിക്കാൻ പോകുന്ന പരസ്യ വരുമാനത്തിന് ഒരു പരിധി ഉണ്ടായേക്കാം. ഈ താരങ്ങൾക്ക് നൽകുവാൻ പോകുന്ന
പ്രതിഫലം ഇവിടെ പ്രശ്നമാകും എന്ന് ഉറപ്പാണ്.
- റാമോസ് PSG യിലേക്ക് വരാനുള്ള കാരണം ആർക്കും അറിയാത്ത ആ സൗഹൃദം
- പുതിയ ക്ലബ്ബിനെ പറ്റി മെസ്സി അന്തിമ തീരുമാനം നേരിട്ട് പറയുന്നു
ഇത്രയധികം താരമൂല്യമുള്ള താരങ്ങൾക്ക് കൊടുക്കേണ്ടി വരുന്ന പ്രതിഫലത്തുകയും വളരെ വലുതാണ്. ഓരോ സീസണിലും ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന് നൽകിക്കൊണ്ടിരിക്കുന്ന 30 മില്യൺ യൂറോ എന്ന പ്രതിഫലം ഇനി അവർ അങ്ങനെ നൽകുമെന്നത് സംശയത്തിൽ തന്നെയാണ്.
സെർജിയോ റാമോസ്, ജിയാൻ ലൂജി ഡോണറൂമ്മ ജോർജിനിയോ വിജിനാൽഡാം, ഹാക്കിമി, മെസ്സി ഇവരെ കൂടാതെ യുവ താരം കെയ്‌ലിൻ എംബപ്പേയെ അവർ നിലനിർത്തുക കൂടി ചെയ്യുകയാണെങ്കിൽ കണ്ണു തള്ളി പോകുന്ന ഒരു തുക തന്നെ താരങ്ങളുടെ പ്രതിഫലത്തിനായി ഫ്രഞ്ച് ക്ലബ്ബിന് നൽകേണ്ടിവരും.
ഇത്തരത്തിൽ സാമ്പത്തിക നിയന്ത്രണങ്ങളില്ലാതെ പണം വാരി എറിയുവാൻ ഫ്രഞ്ച് ക്ലബ്ബിനെ അനുവദിച്ചാൽ യുവേഫ വെറും നോക്കുകുത്തി ആണെന്ന വിമർശനം അവർ സഹിക്കേണ്ടിവരും എന്നത് തീർച്ചയാണ്.