സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവോ അതോ ക്ലബ്ബിൽ തന്നെ തുടരുമോ പുതിയ ക്ലബ്ബിലേക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവോ ആരംഭിച്ചുവെങ്കിൽ ഏതു ഘട്ടംവരെ എത്തി…
ലയണൽ മെസ്സി ബാഴ്സ യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്ന വാർത്ത പരന്നത് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ ചോദിക്കുന്ന ചില ചോദ്യങ്ങളാണ് ഇവ. ഇവയ്ക്ക് എല്ലാം ഉള്ള ഉത്തരം സാക്ഷാൽ ലയണൽ മെസ്സി തന്നെ നേരിട്ട് നൽകുകയാണ്.
അന്താരാഷ്ട്ര ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഈയൊരു വാർത്തയും പുറത്തു വിട്ടിരിക്കുന്നത്. ബാഴ്സലോണയുടെ ഹോം സ്റ്റേഡിയം ആയ ക്യാമ്പ് നൗവിൽ വെച്ച് ഞായറാഴ്ച ലയണൽ മെസ്സി ഒരു പ്രസ് കോൺഫറൻസ് സംഘടിപ്പിക്കുന്നുണ്ട് എന്നാണ് ഗോളിന്റെ റിപ്പോർട്ട്.
- മെസ്സിയെ ബാഴ്സലോണയിൽ നിന്നും പുകച്ചു പുറത്തു ചാടിച്ചത് ആരാണ്…
- ഞാൻ ബാഴ്സലോണയിൽ നിന്ന് പുറത്തു പോയെങ്കിൽ അവർ എന്നെ ചവിട്ടി പുറത്താക്കിയതാണ്; ലയണൽ മെസ്സി
ഫുട്ബോൾ ലോകം ഏറെ ആശങ്കകളോടെയും ആകാംക്ഷയോടെയും കൂടിയാണ് ഈയൊരു വാർത്താസമ്മേളനത്തിനായി കാത്തിരിക്കുന്നത്. ഈ വാർത്താസമ്മേളനത്തിൽ മെസ്സി പറയാൻ പോകുന്ന കാര്യങ്ങൾ ഒരുപക്ഷേ ബാഴ്സലോണ എന്ന ക്ലബ്ബിൻറെ അടിത്തറതന്നെ ഇളക്കുമോ എന്ന് പലരും സംശയിക്കുന്നുണ്ട്.
മെസ്സി നേരത്തെ നൽകിയ ചില അഭിമുഖങ്ങളിൽ ക്ലബ്ബിലെ പല അധികൃതർക്ക് നേരെയും വിരൽ ചൂണ്ടുന്നുണ്ട്. ടീമിനുള്ള ലയണൽ മെസ്സിയുടെ സ്വാധീനം കുറയ്ക്കുവാൻ വേണ്ടി ബാഴ്സലോണയിൽ അധികൃതർ കരുക്കൾ നീക്കിയത് നേരത്തെതന്നെ വെളിച്ചത്തു വന്നിട്ടുണ്ട്.
മെസ്സിയുടെ വിടവാങ്ങൽ വാർത്താക്കുറിപ്പ് ആയിരിക്കും അതെങ്കിലും, മെസ്സി തൻറെ തീരുമാനം മാറ്റി ബാഴ്സയിലേക്ക് തിരിച്ചുവരും എന്ന് വിശ്വസിക്കുന്ന ചില ആരാധകരും ഉണ്ട്. അദ്ദേഹം ഫ്രഞ്ച് ക്ലബ്ബിന് ഒപ്പം ചേർന്ന് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വിനാശകരമായ ഒരു ആക്രമണനിരയായിരിക്കും അവർക്ക് പിന്നീട് ഉണ്ടാവുക.