കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് പുതിയൊരു താരത്തിനായി വേട്ടയ്ക്ക് ഇറങ്ങുന്നു. വളരെ നേരത്തെ തന്നെ പരിശീലക സംഘത്തിനെ ചിട്ടപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് ഇപ്പോൾ പരിശീലകർക്ക് അനുയോജ്യമായ ഒരു ടീമിനെ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്. പരിശീകന് അനുയോജ്യരായ ഒരു കൂട്ടം ഇന്ത്യൻ താരങ്ങളെ നേരത്തെ തന്നെ ടീമിൽ എത്തിച്ച ബ്ലാസ്റ്റേഴ്സ് ഇപ്പോൾ രണ്ട് വിദേശ താരങ്ങളെയും ഇതിനോടകം സൈൻ ചെയ്തു കഴിഞ്ഞു.
മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒന്നുവീതം ആയി രണ്ടു വിദേശ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. വളരെ നേരത്തെ തന്നെ ഏഷ്യൻ സാഹചര്യങ്ങളിൽ കളിച്ച പരിചയമുള്ള താരങ്ങൾ ആയതിനാൽ ടീമുമായും കാലാവസ്ഥയുമായും പൊരുത്തപ്പെടുന്നതിന് അധികം കാലതാമസം വേണ്ടി വരില്ല ഈ താരങ്ങൾക്ക്.
രണ്ട് താരങ്ങളുംബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മോശമല്ലാത്ത പ്രതീക്ഷകൾ നൽകുന്നുണ്ട്. മറ്റൊരു അർജൻറീന മുന്നേറ്റനിര താരവുമായി കേരളബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് ധാരണയിലെത്തി എന്ന് വാർത്തകൾ ഉണ്ട്. എന്നാൽ ഇതുവരെയും ഒരു ഔദ്യോഗിക കരാർ ഇവർ തമ്മിൽ ഒപ്പുവെച്ചിട്ടില്ല, വ്യക്തിഗത കരാർ ഒപ്പുവെച്ചു എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.
ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടു വച്ച പുതിയ മാനദണ്ഡങ്ങളും നിർദേശങ്ങളും അനുസരിച്ച് ടീമിലേക്ക് ഏഷ്യൻ ക്വാട്ടയിൽ നിന്നും ഒരു താരത്തിന് ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ് ഏഷ്യൻ ക്വാട്ടയിലേക്കുള്ള താരത്തിനെ കണ്ടെത്തുവാൻ വേണ്ടി ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ്.
നിരവധി താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് സമീപിച്ചിരുന്നെങ്കിലും. ഒരു യൂറോപ്യൻ ക്ലബ്ബിൽ കളിക്കുന്ന മുൻനിര ഏഷ്യൻ താരത്തിനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിലേക്ക് എത്തിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ അതിനെ പറ്റിയുള്ള ചർച്ചകൾ പാതിവഴിയിൽ എവിടെയോ അവസാനിച്ചു പോകുകയായിരുന്നു.
അതുകൊണ്ട് ഇപ്പോൾ കേരളബ്ലാസ്റ്റേഴ്സ് ഏഷ്യൻ ക്വാട്ട തികയ്ക്കാൻ വേണ്ടി ഒരു താരത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. നിരവധി താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ഇതിനോടകംതന്നെ വലവീശിയിട്ടുണ്ട്