ലോകഫുട്ബോളിലെ പരമ്പരാഗത വൈരികൾ എന്ന് അറിയപ്പെടുന്ന രണ്ട് സ്പാനിഷ് ക്ലബ്ബുകളാണ് ബാഴ്സലോണയും റയൽ മാഡ്രിഡും. ഇരുവരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഭൂഗോളം പോലും നിശ്ചലമാകുന്ന അവസ്ഥയാണ് ലോക ഫുട്ബോളിൽ നമുക്ക് കാണുവാൻ കഴിയുന്നത്.
ഏറെക്കാലം റയൽമാഡ്രിഡ് പ്രതിരോധനിരയുടെ നായകനായി തലയുയർത്തി നിന്ന് സെർജിയോ റാമോസ് എന്ന അവരുടെ പടനായകൻ ഇത്തവണ റയൽ മാഡ്രിഡ് വിട്ട് ഫ്രഞ്ച് ക്ലബ്ബായ പി എസ് സി യിലേക്ക് പോയിരിക്കുകയാണ്.
റയൽ മാഡ്രിഡ് വിട്ടു റാമോസ് ഫ്രഞ്ച് ക്ലബ്ബിലേക്ക് പോകുവാനുള്ള കാരണം റയൽ മാഡ്രിഡിൽ കളിക്കുന്ന സമയത്ത് ബാഴ്സയിലെ തൻറെ എതിരാളിയായിരുന്ന നെയ്മർ ജൂനിയർ ആണെന്ന് അദ്ദേഹമിപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
റയൽ മാഡ്രിഡുമായിട്ടുള്ള സ്പാനിഷ് താരത്തിന്റെ കരാർ തീർന്നതിനുശേഷം നിരവധി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ താരത്തിനെ റാഞ്ചാൻ തയ്യാറായിരുന്നു. നിരവധി ക്ലബ്ബുകൾ റാമോസുമായി ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്തിരുന്നു. എന്നാൽ അവരുടെയെല്ലാം വാഗ്ദാനങ്ങൾ നിരസിച്ചുകൊണ്ട് ആയിരുന്നു അദ്ദേഹം ഫ്രഞ്ച് ക്ലബ് തെരഞ്ഞെടുത്തത്.
ഈ ഒരു തീരുമാനം എടുക്കുവാൻ അദ്ദേഹത്തിനെ പ്രേരിപ്പിച്ചത് ഫ്രഞ്ച് ക്ലബ്ബിൻറെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ മായുള്ള അദ്ദേഹത്തിൻറെ സംഭാഷണങ്ങൾ ആയിരുന്നു. പി എസ് ജി യുടെ ദീർഘകാല സ്വപ്നമായ ചാംപ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം പൂവണിയിക്കാൻ റാമോസ് കൂടെ വേണമെന്ന് നെയ്മർ ജൂനിയർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അദ്ദേഹം പി എസ് ജി തിരഞ്ഞെടുത്തത്.
കളിക്കളത്തിൽ ശത്രുക്കളായിരുന്നു എങ്കിലും കളത്തിന് പുറത്ത് അനിർവചനീയമായ ഒരു സൗഹൃദമായിരുന്നു നെയ്മറും റാമോസും തമ്മിൽ കാത്തു സൂക്ഷിച്ചിരുന്നത്. ആ ഒരു സൗഹൃദത്തിൻറെ പേരിലാണ് അദ്ദേഹം മറ്റൊന്നുമാലോചിക്കാതെ ഫ്രഞ്ച് ക്ലബ്ബിലേക്ക് എത്തിയത്.
ചാമ്പ്യൻസ് ലീഗിൽ നിർണായക മത്സരങ്ങളിൽ കാലുകൾ ഇടറുന്ന PSGയിലേക്ക് റയൽമാഡ്രിഡിനെ തുടർച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ച റാമോസ് എന്ന പടനായകൻ കൂടി എത്തുമ്പോൾ അവരുടെ ദീർഘകാല സ്വപ്നം പൂവണിയും.