in

ബ്ലാസ്റ്റേഴ്‌സിലേക്ക് സ്പെയിനിൽ നിന്നും ഒരു തീക്കാറ്റ് വന്നു, അവൻ ഇനി എരിഞ്ഞു കത്തും

Alvaro Vazquez KBFC [Soccer army]

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിങ്ങൾ കാത്തിരുന്ന നിമിഷം കഴിഞ്ഞിരുന്നു ബ്ലാസ്റ്റേഴ്സിലേക്ക് സൂപ്പർ സ്ട്രൈക്കർ എത്തുന്നു. കേരളത്തിലേക്ക് സ്പെയിനിൽ നിന്നും ഒരു തീക്കാറ്റ് വന്നു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച സൈനിങ് ഇതാ നടന്നിരിക്കുന്നു. യൂറോപ്യൻ ഫുട്ബോൾ കളിച്ചു തുടങ്ങി തെളിഞ്ഞ സൂപ്പർ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിന് വേണ്ടി എതിരാളികളുടെ ബോക്സിൽ ഭയം വിതയ്ക്കുമെന്ന് ഉറപ്പായി.

എസ്പാന്യോൾ ഉൾപ്പെടെയുള്ള സ്പെയിനിലെ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം കൂടിയാണ് ഇദ്ദേഹം. സ്പാനിഷ് ഫുട്ബോൾ ലീഗ് ആയ സെഗുണ്ട ഡിവിഷൻ ലീഗിൽ കളിക്കുന്ന സ്പോർട്ടിംഗ് ജിജോണിന്റെ താരമായിരുന്ന ഇദ്ദേഹം. 24 ന് പുലർച്ചയോടെയാണ് സ്‌പാനിഷ്‌ ക്ലബ്ബുമായി വേർപിരിഞ്ഞതായി പ്രഖ്യാപനം നടത്തിയത്. നിമിഷങ്ങൾക്ക് മുൻപാണ് ബ്ലാസ്റ്റേഴ്സ് താരത്തെ ഔദ്യോഗികമായി സൈൻ ചെയ്തതായി പ്രഖ്യാപിച്ചത്.

Alvaro Vazquez KBFC [Soccer army]

എതിരാളികളുടെ ബോക്സിലേക്ക് ദയാരഹിതമായി നിറയൊഴിക്കാൻ മടിയില്ലാത്ത താരമാണ് ഇദ്ദേഹം. സ്പാനിഷ് ലീഗിലെ വിവിധ വിഭാഗങ്ങളിൽ കളിച്ചു തെളിഞ്ഞ സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ അൽവാരോ വാസ്ക്വസിനെയാണ്‌ കേരള ബ്ലാസ്റ്റേഴ്സ് ഒരുവർഷത്തെ കരാർ അടിസ്‌ഥാനത്തിൽ
തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിച്ചിരിക്കുന്നത്.

30 വയസ്സുകാരനായ താരം ഒമ്പതാം നമ്പർ ജേഴ്സി അണിഞ്ഞ് ആയിരിക്കും പന്ത് തട്ടുക. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സിന്റ ഏറ്റവും മികച്ച സൈനിങ് ഇതുതന്നെയാണ് എന്ന കാര്യത്തിൽ ഇനി യാതൊരുവിധ സംശയവും വേണ്ട. സ്പെയിനിൻറെ അണ്ടർ 20 21 23 ടീമുകളിലും കാറ്റലോണിയ ദേശീയ ടീമിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

സ്പാനിഷ് ലീഗിൽ കളിച്ചുതുടങ്ങിയ താരത്തിന് ഗോളടിക്കുന്നത് യാതൊരു മയവും ഇല്ല. 150ലേറെ മത്സരങ്ങൾ കളിച്ച പരിചയമുള്ള താരം എതിരാളികൾക്ക് ബോക്സിൽ എന്നും ഒരു പേടിസ്വപ്നമായിരുന്നു കരിയറിലുടനീളം. തൻറെ മികവ് അതേ പടി താരത്തിന് ഇന്ത്യൻ മണ്ണിലും പുലർത്തുവാൻ കഴിഞ്ഞാൽ കേരളബ്ലാസ്റ്റേഴ്സ് ഇത്തവണ അജയ്യരായിരിക്കും എന്ന് ഉറപ്പാണ്.

ട്വൻറി ട്വൻറി ലോകകപ്പ് ടീമിലേക്ക് ഇന്ത്യൻ സ്പിന്നർ അശ്വിൻ എത്തും

കേരളത്തിലെ ആദ്യ Professional Wrestling Company ആയ Kerala Championship Wrestlingനെ കുറിച്ച്!