in

ട്വൻറി ട്വൻറി ലോകകപ്പ് ടീമിലേക്ക് ഇന്ത്യൻ സ്പിന്നർ അശ്വിൻ എത്തും

R Ashwin [cricket addictors.com]

നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിൽ കഴിഞ്ഞ ടെസ്റ്റിലെ തോൽവിയോടു കൂടി ഭീതിയുടെ പടുകുഴിയിൽ അകപ്പെട്ട ഇന്ത്യൻ ടീമിനെ കരകയറ്റുവാൻ ഇന്ത്യൻ സ്പിന്നർ അശ്വിന് കഴിയുമെന്ന് ആരാധകരുടെ വാദം ശക്തമാണ്. എന്നിരുന്നാലും ടീമിലേക്കുള്ള വിളി ഇതുവരെയും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.

എന്നാൽ വരുന്ന ട്വൻറി20 ലോകകപ്പിനുള്ള ടീമിലേക്ക് അശ്വിൻ ഇടംപിടിക്കുവാനുള്ള സാധ്യതകൾ വളരെ സജീവമാണ്. സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ട് പോലും അശ്വിനെ പലപ്പോഴും ദേശീയ ടീമിൽ നിന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി താഴയുന്നു എന്ന ആക്ഷേപം ആരാധകർക്കിടയിൽ ശക്തമാണ്.

R Ashwin [cricket addictors.com]

എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആരെയും തടയണമെന്ന യാതൊരു താൽപര്യവുമില്ല. ഭാവിയെ മുന്നിൽ കണ്ടുകൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടിരിക്കുന്നത്. യുവതാരങ്ങൾക്ക് പലപ്പോഴും മത്സര പരിചയം കുറവായതിനാൽ വലിയ വേദികൾ എത്തുമ്പോൾ അവർക്ക് കാലിടറുന്നത് പതിവാണ്.

സീസണിൽ ഉടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു എന്നാലും ഐസിസിയുടെ പ്രധാനപ്പെട്ട ടൂർണമെൻറ്കളിലെ ഫൈനൽ മത്സരത്തിൽ ഇന്ത്യ കലം ഉടക്കുന്നത് കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ഥിരമായി കാണുന്ന കാഴ്ചയാണ്. സമ്മർദ നിമിഷങ്ങൾ യുവതാരങ്ങൾ പതറി പോകുന്നതാണ് ഇതിനുള്ള ഒരു കാരണം.

എന്നാൽ നിലവിലെ സാഹചര്യങ്ങളുടെ വികാസങ്ങൾ അനുസരിച്ച് വരാൻപോകുന്ന ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആർ അശ്വിനും ഉണ്ടാകും. ബാറ്റിംഗ് മികവ് കൂടി കണക്കാക്കി ഇന്ത്യയുടെ പ്രഥമ പരിഗണനയായ വാഷിങ്ടൺ സുന്ദറിന് പറഞ്ഞു പരിക്കുമൂലം ലോകകപ്പ് നഷ്ടമാകുന്ന അവസരത്തിലാണ് അശ്വിന്റെ സാധ്യതകൾ വീണ്ടും സജീവമാകുന്നത്.

ബ്ലാസ്റ്റേഴ്സിന് ഹൃദയത്തിൻറെ ഭാഷയിൽ അഭിനന്ദനവുമായി കേരള യുണൈറ്റഡ് എഫ്സി

ബ്ലാസ്റ്റേഴ്‌സിലേക്ക് സ്പെയിനിൽ നിന്നും ഒരു തീക്കാറ്റ് വന്നു, അവൻ ഇനി എരിഞ്ഞു കത്തും