in ,

ബ്രസീലിയൻ ആരാധകർ ആശങ്കയിലും ഭയപ്പാടിലും

Neymar faty [oh my goal]

വിളിപ്പേര് പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നാട് എന്നാണെങ്കിലും മഹാപ്രതിഭകളുടെ പിടിപ്പുകേട് കൊണ്ട് തന്നെ ഏറ്റവും അധികം സങ്കടം അനുഭവിച്ചിട്ടുള്ളതും ബ്രസീലിയൻ ആരാധകരായിരുന്നു. മഹത്വത്തിലേക്കുള്ള പടവുകൾ കയറുമ്പോൾ പാതി വഴിയിൽ വീണു പോയവർ നിരവധിയാണ്. അവരുടെ നിരയിലേക്ക് നെയ്മർ കൂടി ഉൾപ്പെടുമോ എന്നാണ് ബ്രസീലിയൻ ഫുട്‌ബോൾ പ്രേമികളുടെ ആശങ്ക.

കഴിഞ്ഞ മത്സരം ബ്രസീൽ ആരാധകരേ ഏറെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. കയ്യിൽ എത്ര ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ടും ആവിശ്യത്തിന് ഒന്നു പോലും ഇല്ല അവർക്ക്. നെയ്മർ തടിച്ചു ചീർത്തു വരുകയാണ്. കൊഴുപ്പ് കളഞ്ഞില്ല എങ്കിൽ വലിയ തിരിച്ചടിയാകും കാത്തിരിക്കുന്നത്. വണ്ടർ കിഡ് എന്ന വിളിപ്പേര് ഉണ്ടായിരുന്ന വിനീഷ്യസിനെ ഉപയോഗിക്കുന്നുമില്ല.

Brazil National team [Twiter]

കഴിഞ്ഞ മത്സരത്തെ പറ്റി വിലയിരുത്തിയാൽ ബ്രസീൽ ഏറ്റവും മോശപ്പെട്ട കളി ആണ് കാഴ്ച വച്ചിരിക്കുന്നത്.
ഈ കളിയും കൊണ്ട് തിങ്കളാഴ്ച അർജെന്റിനയുമായി മത്സരിക്കാൻ പോയാൽ നല്ലത് പോലെ കിട്ടും. നെയ്മറിന്റെ ഫിറ്റ്നസ് നോക്കിയില്ല എങ്കിൽ പുറത്ത് ഇരിക്കേണ്ടി വരും.

കഴിഞ്ഞ ദിവസം വളരെ മോശം കളി ആയിരുന്നു. എടുത്ത് പറയേണ്ടത് വിനിഷിയസ് ജൂനിയറിന്റെ കാര്യമാണ്.
ഒരു പക്ഷെ റയൽ യൂസ് ചെയ്യന്നത് പോലെ ബ്രസീൽ യൂസ് ചെയ്തിട്ട് ഇല്ല. ക്ലബ്ബിൽ കളിച്ച അതെ ഫോമിൽ ആയിരുന്നു ഇന്നും കളിച്ചത്. പ്രതിക്ഷ ഉള്ളത് ഇപ്പോൾ വിനിയിൽ മാത്രം.
പിന്നെ കാസിയും, ഗോൾ കീപ്പർ എവർട്ടനും നല്ല പ്രകടനം കാഴ്ച വച്ചു.

അർജെന്റിനയുമായുള്ള മത്സരത്തിൽ ഹൾക്ക്‌, ഡാനി അൽവിസ് ഒക്കെ ഇറങ്ങുന്നത് കൊണ്ട് അതിൽ ചെറിയ പ്രതിക്ഷ ഉണ്ട്.ഡിഫെൻസ് കുഴപ്പം ഇല്ല, എങ്കിലും അത്ര പോരാ.
സെറ്റ് ആവാൻ ഉണ്ട് ഇനിയും ഒരുപാട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ ധാർഷ്ട്യത്തിനു വഴങ്ങി മിക്ക താരങ്ങളും അവർക്ക് ലഭിക്കുകയും ചെയ്യുന്നില്ല.

ക്രിസ്ത്യാനോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് പറയുന്നവർ ഇതു കൂടി അറിയണം…

കാൽപ്പന്തു പ്രേമികളെ പിടിച്ചു കുലുക്കിയ ട്രാൻസ്ഫർ ജാലകം