മുഹമ്മദ് സഫ്വാൻ: ബോക്സിന് പുറത്ത് വെച്ച് മെസ്സി 2 തവണ പന്ത് ടച്ച് ചെയ്താൽ മൂന്നാമത്തെ ടച്ചിൽ അയാൾ ഗോൾ സ്കോർ ചെയ്യാൻ കഴിയുന്ന ഏറ്റവും അപകടകരമായ പൊസിഷനിൽ ആയിരിക്കുമെന്നാണ് വിദഗ്‌ധ വശം…
ബോക്സിന് പുറത്ത് ഒരിക്കലും മെസിക്ക് സ്പേസ് അനുവദിക്കാതിരിക്കുക എന്നത് എല്ലാ കോച്ചുമാരും പരമാവധി ശ്രദ്ധിക്കുന്ന കാര്യമാണ്..ഒരു മില്ലി മീറ്റർ സ്പേസ് മതി അയാളത് എസ്പ്ലോയിറ്റ് ചെയ്തിരിക്കും..
2013ലെ ചാമ്പ്യൻസ് ലീഗിൽ ആദ്യപാദം 2-0ക്ക് ജയിച്ച AC മിലാന്റെ സകല പോരാട്ട വീര്യവും ചോർത്തികളഞ്ഞ നാലാം മിനുട്ടിൽ മെസി നേടിയ ആ ഗോൾ കണ്ടാൽ മതിയാകും ഒരിഞ്ചു സ്പേസ് അയാളെ എത്ര അപകടകാരിയക്കുമെന്ന് മനസ്സിലാക്കാൻ.. ഗോൾ വഴങ്ങിയതിനേക്കാൾ മിലാൻകാരെ തളർത്തിയത് അത് വന്ന വഴിയായിരുന്നു..കത്രിക പൂട്ടിട്ട് പൂട്ടിയിട്ടും അയാൾ നിഷ്പ്രയാസം അത് ഭേദിച്ചു…അവിടെ തളർന്ന മിലാൻ പിന്നെ നാലെണ്ണം കൂടി വാങ്ങിയാണ് കളി അവസാനിപ്പിച്ചത്…
സോ മെസ്സിയിലേക്ക് വരുന്ന എല്ലാ ഡിസ്ട്രിബിയുഷൻ ചാനൽസും ബ്ലോക് ചെയ്യുക, ബോക്സിന് പുറത്തു വെച്ച് ഒന്നിൽ കൂടുതൽ തവണ ടച്ച് ചെയ്യാൻ അനുവദിക്കാതിരിക്കുക…വിങ്ങിൽ നിന്നും കട്ട് ഇൻ ചെയ്ത് വരുമ്പോൾ രണ്ടോ മൂന്നോ പേർ ചേർന്ന് കടുത്ത മാൻ മർക്കിങിലൂടെ അപകടം ഒഴിവാക്കുക, ബോക്സിന് മുന്നിൽ ഒരു പൊടിക്ക് പോലും സ്പേസ് കൊടുക്കാതിരിക്കുക ഇതൊക്കെയാണ് മെസിക്കെതിരെ കളിക്കുമ്പോൾ ഏതൊരു ലോകോത്തര കോച്ചും മെസിയെ പൂട്ടാൻ തയ്യാറാക്കുന്ന പ്ലാനുകളിൽ ചിലത്….
വമ്പന്മാരല്ലെങ്കിലും ഇവിടെ ബൊളിവിയയും അങ്ങനെയൊക്കെയുള്ള ടാക്ടിക്‌സൊക്കെ വെച്ച് തന്നെയായിരിക്കും ഇന്ന് ഇറങ്ങിയിട്ടുണ്ടാകുക…
പക്ഷെ ആദ്യത്തെ ആ ഐസ് കൂൾ ഫിനിഷിൽ എല്ലാം തകിടം മറിഞ്ഞു. മെസ്സിയിലേക്കുള്ള ഡിസ്ട്രിബിയുഷൻ ചാനൽ കട്ട് ചെയ്യാൻ മുന്നിൽ നിന്നിരുന്ന പ്ലയേർ പരാഡെസിനെ ഡിഫെൻഡ് ചെയ്യാൻ കയറിയപ്പോൾ മെസിയിലേക് ഒരു ഓപ്പണിങ് കിട്ടുന്നു..പന്ത് മെസ്സിയിലേക്ക്..എന്നാലും പിൻ നിരയിലെ 3 പേർ നിതാന്ത ജാഗ്രതയോടെ അവരുടെ യഥാർഥ പൊസിഷൻ കീപ് ചെയ്ത് മെസ്സിയെ തടയാനായി നിൽക്കുന്നത് കാണാം…സാധാരണ ഗതിയിൽ അവിടെയൊരു അപകട സാധ്യത ഉള്ളതായി പറയാൻ പറ്റില്ല….
പക്ഷെ ഒരു ചെറിയ പിഴവ് അവർ വരുത്തിയിരുന്നു.. അനുവദിച്ചതിലും ഒരടി സ്‌പേസ് അധികം അവർ മെസിക് കൊടുത്തു…അയാൾക്കു അത് ധാരാളമായിരുന്നു…
പന്ത് മെസിയിലേക് എത്തിയയുടനെ ഞൊടിയിടയിൽ ഒരാൾ മെസിയെ ബ്ലോക് ചെയ്യാനായി കയറി വരുന്നു…സിനിമ സ്റ്റൈലിൽ നായകൻ വില്ലന്റെ ആദ്യത്തെ സഹായിയെ മലർത്തിയടിക്കുന്ന പോലെ മനോഹരമായി അയാളെ നട്മഗ് ചെയുന്നു..ഒരു ഫ്രീകിങ് ഫ്ലെക്സിബിൾ മൂവ്മെന്റ്..അയാളെ ഏറ്റവും അപകടകരകാരിയാക്കുന്നതും ആ ഒരു ശാരീരിക പ്രത്യേകത തന്നെ.. പിന്നെ ഷോട്ടെന്നോ ചിപ്പെന്നോ പ്ളേസ്മെന്റോന്നോ പറയാൻ പറ്റാത്ത രീതിയിൽ പന്തിനെ ചെറുതായി ഒന്നു തഴുകി വായുവിലേക്ക് അയക്കുന്നു…അതതിന്റെ സഞ്ചാര പാത ഒട്ടും പിഴക്കാതെ മഴവെള്ളം ജനൽ ചില്ലിലൂടെ ഊർന്നിറങ്ങുന്ന പോലെ അത് വലയെ ചുംബിച് ഊർന്നിറങ്ങുന്നു….
ആഹഹാ…ഏതൊരു അർജന്റീന മെസ്സി ആരാധകനും ജീവിതത്തിലേക്കുണരുമ്പോൾ ആനന്ദപൂരിതമാകുന്ന കാഴ്ച….അയാൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന ചില പ്രത്യേക സിദ്ധികൾ….