in

ടെസ്റ്റ് പരമ്പര പാതിവഴിയിൽ ഉപേക്ഷിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി വരുന്നു

IND vs ENG [Mailonline Sport

വിമൽ താഴെത്തുവീട്ടിൽ: മുതിർന്ന ഇന്ത്യൻ കളിക്കാർ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി, കോവിഡ് പ്രോട്ടോക്കോളുകളനുസരിച്ച്‌ ടീം അംഗങ്ങൾ നെഗറ്റീവ് ആയതോടെ കളിക്കാനുള്ള അനുമതി ഇസിബി ഉറപ്പുനൽകിയെങ്കിലും കോവിഡ് കൂടുതൽ വ്യാപിക്കുന്നതിനെ കുറിച്ചുള്ള ഭയവും സെപ്റ്റംബർ 19 ന് യുഎഇയിൽ പുനരാരംഭിക്കുന്ന ഐപിഎല്ലിൽ കളിക്കുന്നതിൽ നിന്ന് തടയുമെന്ന ഭയത്താലും അവർ ഒറ്റകെട്ടായി..

ഇന്ത്യ കൈവിട്ടതാണോ എന്നതിനെക്കുറിച്ചുള്ള തിരുമാനങ്ങൾക്കായിയുള്ള ഉന്നതതല ചർച്ചകൾ ഇപ്പോഴും
ഇസിബിയും ബിസിസിഐയും തമ്മിൽ നടക്കുന്നുണ്ട്.

IND vs ENG [Mailonline Sport

“ഇന്ത്യൻ ടീമിന് കളത്തിലിറക്കാൻ കഴിയുന്നില്ല, അതിനാൽ പിഴശിക്ഷ എന്ന നിലയിൽ പരമ്പര ഇംഗ്ലണ്ടിന് അനുകൂലമാകുന്നു, എന്ന് ഖേദപൂർവ്വം അറിയിക്കുന്നു” എത്തിയിരുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻറെ ഭാഗത്ത് നിന്നും വന്ന ആദ്യ പ്രതികരണം എങ്കിലും ഈ ഔദ്യോഗിക പരാമർശം പിന്നീട് നീക്കം ചെയ്യപ്പെട്ടു. ഇന്ത്യയുടെ എല്ലാ കളിക്കാർക്കും നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് കിട്ടിയിട്ടും പിന്മാറുന്നതിനാൽ തിരശ്ശീലയ്ക്ക് പിന്നിൽ, ECB വാദിച്ചത് മത്സരം ജയിച്ചതായി പ്രഖ്യപിക്കാനായിരുന്നു.

ഇന്ത്യയുടെ കോച്ച് രവി ശാസ്ത്രി കഴിഞ്ഞയാഴ്ച ലണ്ടനിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ 150 പേരിൽ അധികം പൊതുജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ പോയതിലും ഇസിബി പ്രകോപിതരാണ്. ശാസ്‌ത്രിയാണ് ഇന്ത്യൻ കോവിഡ് മെമ്പേറിസിലെ ആദ്യ അംഗം. ശനിയാഴ്ച ഇംഗ്ലണ്ട് വിടാൻ യുഎഇയിലേക്ക് ചാർട്ടർ ഫ്ലൈറ്റിൽ പറക്കാനുള്ള കാര്യങ്ങൾ ദ്രുതഗതിയിൽ ക്രമീകരിച്ചുകൊണ്ടിരിക്കുന്നു.

വളരെ ആവേശത്തോടെ പ്രതീക്ഷിച്ചിരുന്ന ഒരു മത്സരം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് നമ്മളെല്ലാവരും, ആ സദർഭത്തിൽ ഓൾഡ് ട്രാഫോർഡ് ടെസ്റ്റ് പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം..

ഇന്ത്യക്ക് കൂടുതൽ താൽപ്പര്യമുള്ള ഒന്നാമത്തെ സാധ്യത, അടുത്ത വേനൽക്കാലത്തേക്ക് റീഷെഡ്യൂൾ ചെയ്യുക എന്ന വാഗ്ദാനം. ഇരുരാജ്യങ്ങൾക്കും ഇതിനോടകം പൂരിതമായ ഷെഡ്യൂളുകൾ ഉള്ളപ്പോൾ, അത്തരത്തിലുള്ള ഒരു പുനർക്രമീകരണം എങ്ങനെ നടത്തുമെന്നത് ബുദ്ധിമുട്ടാണ് എങ്കിലും കളി എങ്ങനെ റദ്ദാക്കാതെയിരിക്കാം എന്ന രീതിയിൽ നോക്കുബോൾ വേറെ പ്രതിവിധി കാണുന്നില്ല.

ഇപ്പോൾ നടക്കുന്ന മൽസരം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഭാഗമായതിലാൽ എല്ലാ കളികളും മാർച്ച് 2023 ന് മുമ്പ് നടന്നിരിക്കണം. അതിനാൽ അടുത്ത വേനൽക്കാലത്ത് മത്സരം നടന്നില്ലെങ്കിൽ ഈ പരമ്പര അപൂർണ്ണമാകും. അടുത്ത വേനൽക്കാലത്ത് ഇംഗ്ലണ്ടിന് ആറ് ടെസ്റ്റ് മത്സരങ്ങൾ മാത്രമേ ഷെഡ്യൂൾ ചെയ്തിട്ടുള്ളൂ – ഇന്ത്യയാണെങ്കിൽ ഏകദിന, T20 പരമ്പരയ്ക്കായി അതിനോടകം ഇംഗ്ലണ്ടിൽ ഉണ്ടാകും , അതിനാൽ ഷെഡ്യൂളിൽ കുറച്ച് മാറ്റങ്ങൾ വരുത്തി ഏകദിന പരമ്പരക്ക് മുമ്പോ ശേഷമോ ആയിട്ട് ഒരു ടെസ്റ്റ് കളിക്കാനുള്ള സാധ്യതയുണ്ട്.

Kohli against England [BCCI]

മത്സരം ഇന്ത്യ നഷ്ടപ്പെടുത്തിയാൽ, ഇംഗ്ലണ്ട് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിട്ടുള്ള ഈ പരമ്പര 2-2 എന്ന നിലയിൽ അവസാനിക്കുകായും ഇംഗ്ലണ്ടിനെ വിജയികളായി പ്രഖാപിക്കുകയും ചെയ്യും.

ഇനി മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളായ, മത്സരം പുനർ- ക്രമീകരിക്കാനോ മത്സരം നഷ്ടപ്പെടുത്തിതിയതായി പ്രഖ്യാപിക്കാൻ ഇന്ത്യ വിസമ്മതിക്കുകയോ വരുന്ന സാഹചര്യത്തിൽ ഇന്ത്യ ഇംഗ്ലണ്ടിൽ നേടിയ പരമ്പര വിജയത്തെ ബാധിക്കുകയും ഇരു ടീമുകളുടെയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള സാധ്യതയെ നഷ്ടപ്പെടുത്തുകയും ചെയ്യും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുപോലുള്ള ടൂർണമെന്റുകളിൽ കോവിഡ് 19 സ്വാധീനം കണക്കിലെടുത്ത് മത്സരങ്ങൾ റദ്ദാക്കാൻ അനുവദിക്കുന്ന അത്തരത്തിലുള്ള നിയമങ്ങൾ ഉണ്ടായിരുന്നാൽ നന്നായിരുന്നു.

സൗകര്യങ്ങളില്ല പൊട്ടിത്തെറിച്ചു ബ്ലാസ്റ്റേഴ്സ് പരിശീലകൻ, ആരാധകർ ആശങ്കയിൽ

മെസ്സി ഏറ്റവും കൂടുതൽ അപകടകാരിയാക്കുന്നത് അപ്പോഴാണ്, ഉദാഹരണങ്ങൾ നിരവധി ഉണ്ട്…