in

സൗകര്യങ്ങളില്ല പൊട്ടിത്തെറിച്ചു ബ്ലാസ്റ്റേഴ്സ് പരിശീലകൻ, ആരാധകർ ആശങ്കയിൽ

Kerala Blasters boss Ivan Vukomanovic [Goal/Twiter]

ഏറെ പ്രതീക്ഷയോടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഈ സീസണിനു വേണ്ടി കാത്തിരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷകൾക്ക് മേൽ ഇപ്പോൾ ആശങ്കയുടെ കരിനിഴൽ പടർന്നിരിക്കുകയാണ്. ഡ്യൂറൻഡ് കപ്പിന് മുന്നോടിയായാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആശങ്കകൾ പങ്കു വച്ചത്.

ഈ സീസണിൽ വളരെയധികം തയ്യാറെടുപ്പോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തിയിരിക്കുന്നത്. പ്രീ സീസൺ പരീക്ഷണങ്ങളിൽ എടുത്തുപറയത്തക്ക വിജയങ്ങൾ ഒന്നുമില്ലെങ്കിലും താരങ്ങളുടെ പ്രകടനവും ഒത്തിണക്കവും വളരെയധികം പ്രതീക്ഷ പകരുന്നത് ആയിരുന്നു.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻറ് ആയ ഡ്യൂറൻഡ് കപ്പ് ടൂർണ്ണമെൻറിൽ കേരളബ്ലാസ്റ്റേഴ്സ് പങ്കെടുക്കുമെന്ന വാർത്ത പറഞ്ഞപ്പോൾ മുതൽ ആരാധകർ വളരെയധികം ആവേശത്തിലായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഇവാൻ വുക്കുമാനോവിച്ചിന്റെ കീഴിൽ ഒരു ടൂർണമെൻറ് കളിക്കുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു.

നാളെ ഡ്യൂറൻഡ് കപ്പിൽ കേരളബ്ലാസ്റ്റേഴ്സ് പന്തു തട്ടാൻ ഇരിക്കെ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പ്രതികരണം ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ഏറെ നിരാശ പടർത്തുന്നുണ്ട്. അതോടൊപ്പം ഡ്യൂറൻഡ് കപ്പ് നടത്തിപ്പുകാർക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ നിലവിലെ സാഹചര്യങ്ങളിൽ തീർത്തും അസംതൃപ്തരാണ്.

അടിസ്ഥാന സൗകര്യങ്ങൾ പോലും ഡ്യൂറൻഡ് കപ്പ് ക്യാമ്പിൽ ലഭ്യമല്ല എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ തുറന്നടിച്ചിരിക്കുന്നത്. ഗ്രൗണ്ട് കളുടെ നിലവാരമില്ലായ്മ താരങ്ങളെ പരിക്കിലേക്ക് നയിക്കുമെന്നും അതിനോടൊപ്പം ആരോഗ്യ സംവിധാനങ്ങൾ ശരിയായ രീതിയിലല്ല നടക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. കോവിഡ് പോലും കൃത്യമായ രീതിയിൽ അവിടെ നടത്തുന്നില്ല എന്ന് അദ്ദേഹം പരാതിപ്പെടുന്നു. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരങ്ങളെ പങ്കെടുക്കുവാൻ സാധ്യതയില്ല.

ടെസ്റ്റ് ഉപേക്ഷിച്ചത് ബിസിസിഐയുടെ പണത്തിനോടുള്ള ഒടുങ്ങാത്ത ആർത്തി

ടെസ്റ്റ് പരമ്പര പാതിവഴിയിൽ ഉപേക്ഷിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി വരുന്നു