ലോക ഫുട്ബോളിന്റെ അസിസ്റ്റ് കിങ് എന്ന് അറിയപ്പെടുന്ന താരമാണ് ജർമൻ താരം മെസ്യൂട്ട് ഓസിൽ. ലോക ഫുട്ബോളിലെ ഏറ്റവും നിസ്വാർത്ഥനായ താരം ആരാണെന്ന് ഫുട്ബോൾ ആരാധകരോട് ചോദിച്ചാൽ നിസ്സംശയം അവർ ചൂണ്ടികാണിക്കുന്നത് ഈ ജർമൻ താരത്തെയാണ്.
- ഹൃദയത്തിൽ ആത്മവിശ്വാസത്തിന്റെ വൻമതിൽ കെട്ടിയ ബ്ലാസ്റ്റേഴ്സിന്റെ വല്യേട്ടൻബ്ലാസ്റ്റേഴ്സിന്റെ ഘടന നിശ്ചയിക്കുവാൻ പോകുന്നത് അവസാനത്തെ വിദേശ സൈനിങ്
- ബ്ലാസ്റ്റേഴ്സിന് ഹൃദയത്തിൻറെ ഭാഷയിൽ അഭിനന്ദനവുമായി കേരള യുണൈറ്റഡ് എഫ്സി
- ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ആശംസകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ.
- ഹൃദയത്തിൽ ആത്മവിശ്വാസത്തിന്റെ വൻമതിൽ കെട്ടിയ ബ്ലാസ്റ്റേഴ്സിന്റെ വല്യേട്ടൻ
ഊതി പെരുപ്പിച്ച രാഷ്ട്രീയവും അത് മൂലമുള്ള പ്രശ്നങ്ങളും മൂലം ജർമൻ ടീമിൽ നിന്ന് രാജി വെച്ച് പുറത്തു പോയ മെസ്യൂട്ട് ഓസിൽ ഒരു കേരളബ്ലാസ്റ്റേഴ്സ് താരത്തിനെ പ്രശംസിച്ചു രംഗത്തുവന്നു എന്ന് പറഞ്ഞു വന്നാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. എന്നാൽ വിശ്വസിച്ചേ മതിയാക്കൂ ഇത് സ്വപ്നമല്ല യാഥാർത്ഥ്യം തന്നെയാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഏറ്റവും പ്രതിഭാധനനായ യുവതാരമായ ആയുഷ് അധികാരിക്ക് ആണ് മെസ്യൂട്ട് ഓസിലിന്റെ പ്രശംസ ലഭിച്ചത്. ഇടതു കാലുകൊണ്ടും വലതു കാല് കൊണ്ട് ഒരുപോലെ ഷോട്ടുകൾ പായിക്കുവാൻ കെൽപ്പുള്ള യുവതാരമാണ് ആയുഷ് അധികാരി. ഈ സീസണിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ തുറുപ്പുചീട്ട് ആകും എന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
പ്രീ സീസൺ മത്സരങ്ങളിലും സമാനതകളില്ലാത്ത വിധം വളരെ മനോഹരമായ പ്രകടനമായിരുന്നു ആയുഷ് അധികാരി എന്ന യുവ താരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ടീമിനായി ഉണ്ടായത്. മുൻപ് ഓസോൺ എഫ് സിയിലെ വളരെ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ മനംകവർന്ന ശേഷമാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിലെ റിസർവ് ടീമിലേക്ക് എത്തിയത്.
വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെ റിസർവ് ടീമിൽ നിന്നും സ്ഥാനക്കയറ്റം കിട്ടി ബ്ലാസ്റ്റേഴ്സിന്റെ മെയിൻ ടീമിലേക്ക് അദ്ദേഹത്തിന് വരുവാൻ കഴിഞ്ഞു. ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ ആയുഷ് അധികാരിയുടെ ഒരു വീഡിയോ ഒസിലിനെ ടാഗ് ചെയ്ത് ഇട്ടിരുന്നു.
അതിന് ജർമനിയുടെ ഇതിഹാസ താരമായ മെസ്യൂട്ട് ഓസിൽലിൻറെ മറുപടിയുമെത്തി അത്ര മോശമല്ല ആ പ്രകടനം എന്നായിരുന്നു വിലയിരുത്തൽ.