പേരുകേട്ട കളിക്കാരും പരിശീലകരും എല്ലാവരും വന്നുപോയ ഇന്ത്യൻ സൂപ്പർ ലീഗ് യുദ്ധഭൂമിയോലേക്ക് ഇത്തവണ ഒരു കൊലകൊമ്പനെ ആണ് കൊൽക്കത്തയിലെ വമ്പന്മാർ ഇറക്കുമതി ചെയ്തിരിക്കുന്നത്. യൂറോപ്യൻ ഫുട്ബോളിലെ കിരീടംവെക്കാത്ത രാജാക്കന്മാരായ റയൽ മാഡ്രിഡിനെ കളിപഠിപ്പിച്ച പരിശീലകൻ ഇന്ത്യൻ സൂപ്പർ ലീഗ് യുദ്ധഭൂമിയിലേക്ക് വരുമ്പോൾ ഇത്തവണ ഈസ്റ്റ്ബംഗാൾ രണ്ടുംകൽപ്പിച്ച് തന്നെയാണ് ബൂട്ട് കെട്ടുന്നത് എന്ന് ഉറപ്പാണ്.
- ISL മാറ്റങ്ങൾക്ക് അനുയോജ്യമായി നേരത്തെ ടീം തയ്യാറാക്കിയ ക്ലബ്ബുകൾ
- എനിക്ക് ബൂട്ട് വാങ്ങാനായി എന്റെ അമ്മ വഴിയരികിൽ പച്ചക്കറികൾ വിൽക്കുകയായിരുന്നു, ISL താരം പറയുന്നു….
- ISL ലെ ഏറ്റവും വിലപിടിപ്പുള്ള യുവ താരങ്ങൾ ഇവരാണ്
- ISL ലെ എക്കാലത്തെയും വിശ്വസ്തൻ ബ്ലാസ്റ്റേഴ്സിൽ എത്തുമ്പോൾ പ്രതീക്ഷകൾ
ഇന്ത്യൻ താരങ്ങളെ ഓടിനടന്ന് സൈൻ ചെയ്യുന്ന ഈസ്റ്റ്ബംഗാളിന്റെ നീക്കങ്ങൾ കണ്ടപ്പോൾ മുതൽ തന്നെ എതിർ ടീമുകൾ അപകടം മണത്തു കാണും. തങ്ങളുടെ പരമ്പരാഗത വൈരികളായ മോഹൻബഗാനിലേക്ക് പുതുതായി താരങ്ങൾ എത്തിയപ്പോൾ ഈസ്റ്റ്ബംഗാളിന് മൗനമായിരുന്നു എന്നത് ഫുട്ബോൾ ആരാധകരുടെ സംശയം ആയിരുന്നു.
എന്നാൽ ആരാധകരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും വിരാമം കുറിച്ചു കൊണ്ട് പരിശീലകനെ പ്രഖ്യാപിക്കുന്നതിലൂടെ തങ്ങൾ വെറുതെയല്ല ഇന്ത്യൻ സൂപ്പർ ലീജിലേക്ക് വരുന്നത് എന്ന് ഈസ്റ്റ്ബംഗാൾ തെളിയിച്ചു. കഴിഞ്ഞ സീസണിൽ പരിശീലകനായ ചുമതല ഏറ്റെടുത്ത ബോബി ഫൗളറെ പുറത്താക്കിയാണ് അവർ പുതിയ പരിശീലകനെ നിയമിച്ചത്.
മുൻ റയൽ മാഡ്രിഡ് കാസ്റ്റില്ല പരിശീലകൻ മനോലോ ഡിയാസ് ഐ.എസ്.എൽ ക്ലബ്ബായ എസ്.സി ഈസ്റ്റ് ബംഗാളിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. പല വർഷങ്ങളിലായി റയൽ മാഡ്രിഡ് കാസ്റ്റില്ല (2013-14) (2018-19), റയൽ മാഡ്രിഡ് സി (2010-13) എന്നി ടീമുകൾക്ക് കളിപറഞ്ഞു കൊടുത്തിട്ടുള്ള ഇദ്ദേഹത്തിന് പരിശീലന രംഗത്ത് 20 വർഷത്തിലേറെ അനുഭവസമ്പത്തുണ്ട്. കഴിഞ്ഞ വർഷം സെഗുണ്ട ഡിവിഷൻ ബി ക്ലബ് ഹോർക്കുലീസിനെയാണ് ഡിയാസ് പരിശീലിപ്പിച്ചത്.