in

ഫ്രഡിനെ തകർത്തുവാരി മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി താരം,വീഡിയോ കാണാം

Brazilian midfielder Fred in Manchester United [Sportskreeda]

കഴിഞ്ഞ കുറച്ചു കാലങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിൻറെ ഏറ്റവും വലിയ തലവേദനകളിൽ ഒന്നാണ് ഇളകിയാടുന്ന ഡിഫൻസ് മിഡ്ഫീൽഡർ ഫ്രെഡ്. ഈ ബ്രസീലിയൻ താരത്തിനെ കൊണ്ട് കാര്യമായ പ്രതിഫലനങ്ങൾ ഒന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഉണ്ടാക്കാൻ കഴിയുന്നില്ല.

Brazilian midfielder Fred in Manchester United [Sportskreeda]

ടീമിൽ കാര്യമായ പ്രതിഫലനങ്ങൾ ഒന്നും ഇതുവരെയും ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് ആദ്യ ഇലവനിൽ തുടർച്ചയായി അവസരം നൽകുന്നതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പരിശീലകനായ ഒലെയോട് കടുത്ത വിരോധവും ഉണ്ട്.

അദ്ദേഹത്തിന് പകരക്കാരനായി എങ്കിലും എപ്പോഴും ബെഞ്ചിലിരിക്കുന്ന മിഡ്ഫീൽഡർ വാൻഡിബിക്കിന് ഒരു അവസരം നൽകുവാൻ ആരാധകർ പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നിരുന്നാലും വാൻഡിബിക്കിന്റെ യഥാർത്ഥ പൊസിഷൻ ഡിഫൻസ് മിഡ്ഫീൽഡർ അല്ലെന്നത് ആണ് ഇത്തരത്തിൽ ഒരു പരീക്ഷണത്തിന് പ്രേരിപ്പിക്കുന്നതിൽ നിന്നു ഒലെയെ പിന്തിരിപ്പിക്കുന്നത്.

ഒരു ക്രിയേറ്റീവ് മിഡ്ഫീൽഡർ എന്ന നിലയിൽ ഫ്രഡ് കനത്ത പരാജയമായിരുന്നു എങ്കിൽ പോലും ഒരു ഡിസ്ട്രോയർ മിഡ്ഫീൽഡർ എന്ന നിലയിൽ അദ്ദേഹത്തിന് ഒരു പരിധി വരെയെങ്കിലും മികച്ചു നിൽക്കുവാൻ കഴിഞ്ഞിരുന്നു. എന്നാലിന്ന് യുണൈറ്റഡ് അക്കാദമി താരം അദ്ദേഹത്തിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു നടത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി താരമായ ഹാനിബാൾ മജ്ബരി ആയിരുന്നു ഡോണി വാൻ ഡി ബീക്കുമായി ചേർന്നു ഫ്രഡിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം പരിശീലന സെഷനിൽ കാഴ്ചവച്ചത്. പ്രീസീസൺ മത്സരങ്ങളിലും ഈ അക്കാദമി താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. പരിശീലനം വേളയിലെ പ്രകടനത്തിന്റെ വീഡിയോ താഴെ അറ്റാച്ച് ചെയ്യുന്നു.

അവർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടുവാൻ സാധിക്കുകയില്ല

മുൻ റയൽമാഡ്രിഡ് പരിശീലകനെ എത്തിച്ചു കൊൽക്കത്തയിലെ വമ്പന്മാർ ISL പോരാട്ടം കൊഴുപ്പിക്കുന്നു