2020 ജനുവരി 29, മാഞ്ചേസ്റ്റർ യുണൈറ്റഡ് സ്പോർട്ടിങ് ലിസ്ബോൻ ൽ നിന്ന് ഒരു 25 വയസ്സുകാരനെ ചെകുത്താൻ കോട്ടയിൽ എത്തിച്ചപ്പോൾ ഒരു യുണൈറ്റഡ് ആരാധകനും കരുതിക്കാണില്ല പ്രതാപം തിരിച്ചു പിടിക്കാനിറങ്ങിയ ഒലെയുടെ സംഘത്തിലെ വജ്രായുധമായി ആ പേര് മാറുമെന്ന്.പറഞ്ഞു വരുന്നത് ബ്രൂണോ മിഗ്വേൽ ബോർഗസ് ഫെർനാട്സ് എന്നാ ബ്രൂണോ ഫെർണടെസ് ന്നെ പറ്റിയാണ്.
- ക്രിസ്ത്യാനോ റൊണാൾഡോ എത്തിയനുപിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് രൂക്ഷ വിമർശനം…
- യൂറോപ്പ് കീഴടക്കാൻ ചെകുത്താന്മാർ ഒരുങ്ങിക്കഴിഞ്ഞു…
- തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ചെകുത്താന്മാരുടെ പാരമ്പര്യം…
- ചെകുത്താന്റെ ചോരയുടെ നിറം എന്നും ചുവപ്പു തന്നെയാണ് എത്ര എണ്ണപ്പണം വാരി വീശിയാലും അത് നീലയാവാൻ പോകുന്നില്ല.
1994 സെപ്റ്റംബർ 8 ന് പോർച്ചുഗലിലെ മായയിൽ ജനിച്ചു.അവിടത്തെ പ്രാദേശിക ക്ലബ്ബായ ഇൻഫെസ്റ്റയിലുടെ യൂത്ത് കരിയർ ആരംഭിച്ച അദ്ദേഹം തന്റെ സീനിയർ കരിയർ ആരംഭിച്ചത് ഇറ്റലി യിലെ നോവറ ക്ലബ്ബിനുവേണ്ടി ബൂട്ടണിഞ്ഞുകൊണ്ടാണ്.2017 ൽ അദ്ദേഹത്തെ സ്പോർട്ടിങ് ലിസ്ബോൻ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചതോടെ ബ്രൂണോ ഫെർണാണ്ട്‌സ് എന്ന താരത്തെ ലോകം ഉറ്റു നോക്കാൻ തുടങ്ങി.3 വർഷം സ്പോർട്ടിങ് ലിസ്ബോണിൽ കളിച്ച അദ്ദേഹം 83 കളികളിൽ നിന്ന് 39 ഗോളുകൾ നേടി. ഈ പ്രകടനം കൊണ്ടു തന്നെ 2020 ൽ യുണൈറ്റഡ് അദ്ദേഹതെ തീയേറ്റർ ഓഫ് ഡ്രീംസ് ൽ എത്തിച്ചു.പിന്നീടുള്ള ബ്രൂണോ യുടെ വളർച്ച യെ പറ്റി പറയേണ്ടതില്ലലോ
ഒരു താരത്തിന് തന്റെ ക്ലബ്ബിനെ എങ്ങനെ മാറ്റി മറിക്കാൻ സാധിക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ബ്രൂണോ. ടീമിന് തന്നെ ആവശ്യം ഉള്ളപ്പോൾ എല്ലാം ഗോൾ കൊണ്ടും അസ്സിസ്റ്റ് കൊണ്ട് അദ്ദേഹം നിറഞ്ഞാടിക്കൊണ്ട് തന്റെ കടമകൾ നിറവേറ്റി . ഒരു ഇടവേള ക്ക് ശേഷം പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് യുണൈറ്റഡ് ഫിനിഷ് ചെയ്തു എങ്കിൽ അതിൽ ബ്രൂണോ വഹിച്ച പങ്ക് നിസ്സാരമായിരുന്നില്ല.
എവേ മത്സരംങ്ങളിൽ 28 കളികളുടെ അപരാജിത കുതിപ് നടത്തി യുണൈറ്റഡ് മുന്നേറുമ്പോൾ അദ്ദേഹം ഗോൾ കൊണ്ടും അസ്സിസ്റ്റ് കൊണ്ടും തന്റെ ടീമിനു നൽകിയ സംഭാവനകൾ പറഞ്ഞറിയിക്കാൻ കഴിയാത്തവയാണ് . കഴിഞ്ഞ സീസണിൽ എറിക് കാന്റോനെയെ അനുസ്മരപ്പിക്കുന്ന രീതിയിൽ എവെർട്ടൻ ഗോൾ പോസ്റ്റിലേക്ക് ഒരു മഴവിൽ ഗോൾ നേടിയതും, പ്രീമിയർ ലീഗിൽ തുടർച്ചയായി പ്ലയെർ ഓഫ് ദി month പുരസ്കാരം സ്വന്തമാ ക്കിയതും എല്ലാം യുണൈറ്റഡ് ആരാധകർക്ക് മറക്കാൻ സാധിക്കാത്ത ഓർമകളാണ്.
ഇന്ന് അയാൾ യുണൈറ്റഡിനു വേണ്ടി 83 മത്സരംങ്ങളിൽ നിന്ന് 43 ഗോളുകൾ നേടി കഴിഞ്ഞി രിക്കുന്നു. വെറുംമൊരു ശരാശരി ക്ലബ്ബായി അധപ്പതിച്ചു പോയ ചെകുത്താന്മാരെ പ്രീമിയർ ലീഗ് ഫേവരിറ്റസും ചാമ്പ്യൻസ് ലീഗ് ഫേവരിറ്റസുമെല്ലാമായി ആരാധകർ കാണുന്നുണ്ടെങ്കിൽ ഊഹിച്ചു കൂടെ അവൻ എത്രമാത്രം ചെകുത്താന്മാർക്കും പ്രിയ പെട്ടവൻ ആണെന്ന്.
ബ്രൂണോ യുണൈറ്റഡ് നടത്തിയ എക്കാലത്തെയും മികച്ച ട്രാൻസ്ഫറുകളിൽ ഒന്നാ ണ്. കഴിഞ്ഞ സീസണുക ളിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപെട്ട ആ കിരീടങ്ങൾ ചെകുത്താൻ കോട്ടയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.