ആ ഹാർഡ് ന്യൂ ബോളിന്റെ പിച്ചെന്ന് വിലയിരുത്തപെട്ട ഓവലിലെ പ്രതലം ,പിച്ചിൽ പേസ് ബോളേഴ്സിന് ഒന്നുമില്ലെന്ന് അലമുറയിടുന്ന എക്സ്പെർട്സ് ,അവിടെ ആ ബോൾ പഴകുമ്പോൾ ലഭിക്കുന്ന റിവേഴ്‌സ് സ്വിങ്ങിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് 5ആം ദിനം തുടങ്ങുന്നതിന് മുന്നേ ടീവി യിൽ ടെലികാസ്റ്റ് ചെയ്ത ചെറിയൊരു ക്ലിപ്പിൽ താക്കൂർ പറയുന്നുണ്ട് …
- ഇന്ത്യൻ ടീമിന് അഴിച്ചുപണികൾ ആവശ്യം ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ടീം പ്രതിസന്ധിയിലാകും…
- കോഹ്ലിക്കും ബൂംറക്കും വൻതിരിച്ചടി
- റിക്കി പോണ്ടിങ്ങിനെ വിറപ്പിച്ച 19 വയസ്സ്കാരൻ പിന്നീട് ഇന്ത്യൻ ബൌളിങ്ങിലെ വജ്രായുധം
ലഞ്ചിന് ശേഷം ആ പ്രതലത്തിൽ കുറെ കാലങ്ങൾക്ക് ശേഷം മനോഹരമായ എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു റിവേഴ്‌സ് സ്വിങ്ങിന്റെ വിരുന്ന് തന്നെയൊരുക്കുകയാണ് ജസ്പ്രീത് ബുംറ.
![](https://aaveshamclub.com/wp-content/uploads/2021/08/Anderson-vs-Bumra.jpg)
ഓലി പോപ്പിന്റെയും ബേർസ്റ്റോയുടെയും ടിംബർ ഇളകി വീഴുമ്പോൾ സറേക്ക് വേണ്ടി കളിച്ച നാളുകളിൽ വഖാർ യൂനിസ് എന്ന ഇതിഹാസതാരം പുറപ്പെടുവിച്ച സ്പെല്ലുകൾ ഓർമയിലേക്ക് വന്നെന്ന് നാസർ ഹുസൈൻ പറയുകയാണ് …
ബുംറ വന്നതിന് ശേഷം ഒരുപാട് ആഗ്രഹങ്ങൾ നിറവേറുകയാണ് ഒരിക്കൽ കാണാൻ വല്ലാതെ കൊതിച്ച കാഴ്ച്ചകൾ കണ്ണിനെ കുളിരണിയിക്കുകയാണ്,…
ആ കടപുഴകി വീഴുന്ന വിക്കറ്റുകളിൽ വസീമിനെ പോലെ വഖാറിനെ പോലെ ഒരു ഫാസ്റ്റ് ബൗളറെ കൊതിച്ച ഒരു കുട്ടിയുടെ എക്കാലത്തെയും സ്വപ്‌നങ്ങൾ പൂവണിയുകയാണ് …..