in

റിക്കി പോണ്ടിങ്ങിനെ വിറപ്പിച്ച 19 വയസ്സ്കാരൻ പിന്നീട് ഇന്ത്യൻ ബൌളിങ്ങിലെ വജ്രായുധം

Ricky Ponting [Cricket Aus]

എക്സ്ട്രീം സ്പോർട്സ് 2014 ജൂൺ 21,28 വർഷങ്ങൾക്ക് ശേഷം മഹിയും കൂട്ടരും ക്രിക്കറ്റ്‌ ന്റെ മക്കയിൽ ഒരു ടെസ്റ്റ്‌ മത്സരം വിജയിച്ചിരിക്കുന്നു .ആ ടെസ്റ്റ്‌ മത്സരം കണ്ടവർക്ക് അറിയാം എന്തായിരുന്നു ഇശാന്ത് എന്നാ ആ നീളം മുടിക്കാരൻ അവിടെ കാട്ടികൂട്ടിയത് എന്ന്.അതെ. സായിപ്പന്മാരുടെ അഹങ്കാരം ഇന്ത്യൻ ടീം തീർത്തു കൊടുത്തത് അവനിലൂടെ ആയിരുന്നു.

319 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇംഗ്ലണ്ട് ന്റെ നട്ടെല്ലൊടിച്ചത് അവനായിരുന്നു . കുക്ക് ന്നെ ധോണി ടെ കൈയിൽ ഏല്പിച്ചു കൊണ്ട് ആയിരുന്നു അദ്ദേഹം തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം ഇട്ടത്. പിന്നീട് വന്ന ബെല്ലും റൂട്ടും എല്ലാം അദ്ദേഹത്തിന്റെ തീ ഉണ്ടകളിൽ തകരുന്ന കാഴ്ച കണ്ട് ഓരോ ഭാരതീയന്നും രോമാഞ്ചം അണിയുക ഉണ്ടായി. അതെ.. ഒടുവിൽ ഇന്നിങ്സ് ന്ന് അവസാന 74 റൺസ് കൊടുത്തു 7 വിക്കറ്റ് നേടി കളിയിലെ താരം ആയതു മറ്റാരും അല്ല.

Ishant sharma [Cricket Addictor]

ഇനി നമുക്ക് ഒരു 7 വർഷം പുറകോട്ട് പോകാം. അതായതു 2008 ലെ ഇന്ത്യയുടെ ഓസ്ട്രേലിയ പര്യടനം. പെർത്ത് ൽ ഇന്ത്യ ഓസ്ട്രേലിയ നേരിടുക ആണ്. ഓസ്ട്രേലിയ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ആണ് ക്രീസിൽ. അന്നത്തെ റിക്കി പോണ്ടിംഗ് ഏതു ബൗളേർടെയും ഒരു പേടിസ്വപനം ആണ്.അപ്പോൾ അതാ ഒരു 19 വയസ്സ് കാരൻ പന്ത് എറിയാൻ വരികയാണ്.

റിക്കി പോണ്ടിങ്ങിന് ഇവൻ എല്ലാം എന്ത് എന്ന് രീതിയിൽ ക്രിക്കറ്റ്‌ ലോകം നോക്കി നിന്ന്. പക്ഷെ പിന്നീട് ക്രിക്കറ്റ്‌ ലോകം സാക്ഷ്യം വഹിച്ചത് ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്നെ ഏറ്റവും മാരകമായ ഒരു സ്പെല്ല് ന്ന് ആയിരുന്നു. സ്വിങ്ങും പേസും കൊണ്ട് ഇശാന്ത് പോണ്ടിംഗ് ന്നെ പരീക്ഷിച്ചു. ഒടുവിൽ റിക്കി തോമസ് പോണ്ടിങ് എന്നാ അതികായകൻ ആ 19 വയസ്സ് കാരന് മുന്നിൽ കീഴടങ്ങി.

അതെ..ഇന്ന് ആ 19 വയസ്സ് കാരൻ ഇന്ത്യക്ക് വേണ്ടി 104 ടെസ്റ്റ് കളിൽ നിന്ന് ആയി 311 വിക്കറ്റ് സ്വന്തം ആക്കി മുന്നേറുകയാണ്.ഒരിക്കൽ നമ്മൾ പലരും വെറും ചെണ്ട എന്ന് പറഞ്ഞു കളിയാക്കിയ ആ താരം ആണ് ഇന്ന് ഇന്ത്യൻ ടെസ്റ്റ്‌ ബൌളിംഗ് നയിക്കുന്നത് എന്ന് നാം ഓർക്കേണം . ഇനിയും അനേകം വിക്കറ്റുകൾ അദ്ദേഹം നമ്മുക്കായി സമ്മാനിക്കട്ടെ.. മനോഹരമായ പല വിജയങ്ങളും നേടിത്തരട്ടെ.. മികവിന്റെ ഉയരങ്ങളൾ കീഴടക്കി മുന്നേറട്ടെ.

അവസാന നിമിഷം രക്ഷകനായി റോണാ, വീണ്ടും ലോക റെക്കോർഡ് നേട്ടവുമായി റൊണാൾഡോ

അമേരിക്കൻ ഫുട്ബോൾ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ നാല് മലയാളികളും