ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ഇന്ന് പുലർച്ചെ പോർച്ചുഗൽ അയർലൻഡിനെ തോൽപ്പിച്ചപ്പോൾ ക്രിസ്റ്റ്യാനോ ചരിത്രം പൊളിച്ചെഴുതുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പറങ്കിപ്പട വിജയിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പറങ്കി വീരൻ തെളിയിച്ചു. തനിക്ക് പകരം വെക്കാൻ പോന്ന ഒരുവന് ലോക ഫുട്‌ബോൾ ഇനിയും ജന്മം നൽകിയിട്ടില്ല എന്ന്.
- ചരിത്രം വീണ്ടും മുട്ടുമടക്കി ഈ പറങ്കിയുടെ മുന്നിൽ…
- യുണൈറ്റഡിൽ എത്തിയശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിമുഖം
- ചെകുത്താന്റെ ചോരയുടെ നിറം എന്നും ചുവപ്പു തന്നെയാണ് എത്ര എണ്ണപ്പണം വാരി വീശിയാലും അത് നീലയാവാൻ പോകുന്നില്ല.
ആദ്യ പകുതിയിൽ പെനാൽറ്റി പാഴാക്കിയെങ്കിലും അവസാന മിനുട്ടുകളിൽ ഇരട്ട ഗോളുകൾ നേടിയാണ് സൂപ്പർ താരം റൊണാൾഡോ പോർച്ചുഗലിന് വിജയം സമ്മാനിച്ചത്.89,90+6 മിനുട്ടുകളിൽ ആയിരുന്നു റോണോയുടെ ഗോളുകൾ പിറന്നത്.
ഈ വിജയത്തോടെ പോർച്ചുഗൽ 10 പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഇനി 4 ന് ഖത്തറിനെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.കഴിഞ്ഞ മത്സരത്തിൽ ഒരു ലോക റെക്കോർഡ് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ കരസ്ഥമാക്കി.
ഫുട്ബാൾ ചരിത്രത്തിൽ രാജ്യന്തര തലത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോർഡ് ഇനി ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പേരിലാണ്. ഇന്നത്തെ ലോക കപ്പ് യോഗ്യത മത്സരത്തിൽ അയർലണ്ടിനെതിരെ നേടിയ ഗോളോട് കൂടിയാണ് താരം ഈ നേട്ടം കൈവരിച്ചത്.
ഇറാനിയൻ താരം അലി ഡയിയുടെ റെക്കോർഡ് ആണ് തിരുത്തിയത്. കഴിഞ്ഞ വേൾഡ് കപ്പിൽ ആയിരുന്നു ഏറ്റവും കൂടുതൽ ഇൻ്റർനാഷണൽ ഗോൾ നേടിയ യൂറോപ്യൻ താരം എന്ന പുസ്കസിൻ്റെ റെക്കോർഡ് റൊണാൾഡോ മറികടന്നത്. 36 കാരനായ റൊണാൾഡോയുടെ പേരിൽ 111 ഗോളുകൾ ഉള്ളപ്പോൾ ഇറാന്റെ അലി ഡയി (109) ജർമ്മനിയുടെ പുസ്കാസ് (84) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ അലങ്കരിക്കുന്നത്.