in

അമേരിക്കൻ ഫുട്ബോൾ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ നാല് മലയാളികളും

american football kerala

കളിക്കളത്തിൽ അടരാടുന്ന താരങ്ങൾക്ക് എല്ലാവർക്കും കാരിരുമ്പിൻ കരുത്തുണ്ടെങ്കിൽ അത്തരത്തിലൊരു ഗെയിം ഇന്ന് ഭൂലോകത്തിൽ റഗ്ബി മാത്രമാണ്. ശാരീരികക്ഷമതയും ധൈര്യവും മെയ്‌വഴക്കവും കായികാധ്വാനവും എല്ലാം ഒരുപോലെ വേണ്ട ഒരു ഗെയിം ആണ് ഇത്. ഇന്ത്യക്കാർക്ക് കാര്യമായി അമേരിക്കൻ സോക്കർ എന്ന റഗ്ബിയിൽ ഇതുവരെ ഒരു നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല അതിനു മാറ്റം വന്നിരിക്കുന്നു ചരിത്രം എന്നാൽ അത് എല്ലായ്പ്പോഴും ആവർത്തിക്കപ്പെടുവാൻ മാത്രമുള്ളതല്ല ചിലപ്പോഴൊക്കെ തിരുത്തപ്പെടുവാൻ കൂടെയുള്ളതാണ്. ഒരു പറ്റം മലയാളികൾ കൂടി അതിൻറെ ഭാഗമാകുന്നു എന്നത് കായിക കേരളത്തിന് അഭിമാനിക്കാനുള്ള വക തന്നെയാണ്. ഇസ്രായേലിൽ വെച്ച് നടക്കുന്ന ലോക റഗ്ബി ചാമ്പ്യൻഷിപ്പിൽ മത്സരിക്കുവാൻ നാല് മലയാളികൾ കൂടി ഉണ്ട്.

american football kerala

ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലയാളി താരങ്ങൾക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. ചരിത്രം തിരുത്തി കൊണ്ട് ഇന്ത്യൻ റഗ്ബിയുടെ ചരിത്രത്തിന്റെ ഭാഗമാകുവാൻ അവസരം ലഭിച്ചിരിക്കുന്നു
നാല് മലയാളികളും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ഓഫ് കേരളയുടെ കീഴിൽ പരിശീലനം നടത്തുന്നവരാണ് ഈ നാല് അഭിമാന താരങ്ങളും.

തിരുവനന്തപുരം ആറ്റുകാൽ സ്വദേശി അനിൽ എസ് ബി, തിരുവനന്തപുരം മലയം സ്വദേശി തുളസി ജി, തിരുവനന്തപുരം വട്ടപ്പാറ സ്വദേശി രതീഷ് എസ്, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അസീം എസ് എന്നിവരാണ് അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ പോകുന്ന ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്ന മലയാളികൾ.

ഓഗസ്റ്റ് മാസം 24 മുതൽ 30 വരെ സെക്കന്തരാബാദിൽ നടന്ന സെലക്ഷൻ ട്രയൽസിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ടായിരുന്നു ഈ നാല് മലയാളി താരങ്ങളും ഇന്ത്യൻ ടീമിൽ ഇടം നേടിയത്. വരുംകാലത്ത് കേരള റഗ്ബിയുടെ വളർച്ചക്ക് ഈ നാല് താരങ്ങളും കാരണമാകും. അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ഓഫ് കേരളയുടെ പ്രവർത്തനങ്ങളും.

റിക്കി പോണ്ടിങ്ങിനെ വിറപ്പിച്ച 19 വയസ്സ്കാരൻ പിന്നീട് ഇന്ത്യൻ ബൌളിങ്ങിലെ വജ്രായുധം

ചരിത്രം തിരുത്തി അർജൻറീന പോരാളികളുടെ പടയോട്ടം തുടരുന്നു