in

ചരിത്രം തിരുത്തി അർജൻറീന പോരാളികളുടെ പടയോട്ടം തുടരുന്നു

Argentina FIFA qualif [ Twiter]

അർജൻറീന ആരാധകർക്ക് ഇത് സ്വപ്ന സാഫല്യത്തിൻറെ നാളുകളാണ്. തോൽവിയറിയാതെ സ്കലോണിയും സംഘവും മുന്നോട്ടുതന്നെ കുതിക്കുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ വെനെസ്വലയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അർജന്റീന തോൽപ്പിച്ചത്.

വെനസ്വേലയെ തകർത്ത് അർജന്റീന കോപ്പയിൽ തുടങ്ങിയ വിജയത്തിന്റെ കുതിപ്പ് തുടരുകയാണ്. ഈ വിജയത്തിൻറെ ആഹ്ലാദം ഇരട്ടിപ്പിക്കുവൻ കാരണങ്ങൾ മറ്റു ചിലതു കൂടിയുണ്ട്.

Argentina FIFA qualif [ Twiter]

15 വർഷങ്ങൾക്ക് ശേഷം ബൊളീവിയയിൽ വിജയം നേടി. 16 വർഷങ്ങൾക്ക് ശേഷം പെറുവിൽ വിജയം ഇപ്പോൾ ഇതാ 14 വർഷം ഇപ്പുറം വെനീസ്വലയിലും വിജയം… അതേ ഇവർ ചരിത്രം തിരുത്തുകയാണ്.

എല്ലാത്തിലും ഉപരി 28 വർഷങ്ങൾക്ക് ശേഷം ഒരു കപ്പ്‌ സൃഷ്ടിച്ച കോപ്പയുടെ തട്ട് താണ് തന്നെ ഇരിക്കും. തുടർച്ചയായ ഏഴാം വിജയം പരാജയം അറിയാത്ത 21 മത്സരങ്ങളുടെ കുതിപ്പുമായി അർജൻറീന സ്വപ്നങ്ങളിൽ നിന്ന് സ്വപ്നങ്ങളിലേക്ക് കുതിക്കുന്നു.

വേൾഡ് കപ്പ്‌ യോഗ്യത മത്സരത്തിൽ അർജന്റീനക്ക് വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ വെനസ്വേലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തത്. ജോക്വിൻ കൊറെയ, ഏഞ്ചൽ കൊറെയ, ലോതരോ മാർട്ടിനെസ് എന്നിവരാണ് അർജന്റീനക്കായി വലകുലുക്കിയത്.

32ആം മിനിറ്റിൽ ജോസെഫ് മാർട്ടിനെസിന് ചുവപ്പ് കാർഡ് കണ്ടത് വെനസ്വേല പിന്നോട്ടടിക്കുകയായിരുന്നു. വെനസ്വേലയുടെ പരാജയത്തിന് ഒരു പരിധിവരെ ആ ചുവപ്പുകാർഡ് കൂടി കാരണമായി എന്ന് കരുതേണ്ടിവരും.

അമേരിക്കൻ ഫുട്ബോൾ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ നാല് മലയാളികളും

ഇന്ത്യൻ ടീമിനു നേരെ ഒരു വെല്ലുവിളിയാണ് ടാക്കൂർ നടത്തിയത്…