സാഫ് കപ്പിന് മുന്നോടിയായി അയൽക്കാരായ നേപ്പാളിനെതിരെ നടന്ന രണ്ടാം സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ ജയം നേടിയെടുത്തത്. ഗോളും അസ്സിസ്റ്റുമായി സുനിൽ ചേത്രി മത്സരത്തിൽ തിളങ്ങി. ഫറൂഖ് ചൗധരിയാണ് മറ്റൊരു ഗോൾ നേടിയത്.
- ബ്ലാസ്റ്റേഴ്സിന്റെ ഘടന നിശ്ചയിക്കുവാൻ പോകുന്നത് അവസാനത്തെ വിദേശ സൈനിങ്
- കാത്തിരിപ്പ് അവസാനിച്ചു ഒടുവിൽ ബ്ലാസ്റ്റേഴ്സിന് വിജയം
- ഭൂട്ടാനീസ് റൊണാൾഡോയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
- സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്ക്, ആരാധകർ ആവേശത്തിന്റെ പരകോടിയിൽ…
ഈ വിജയം കൊണ്ട് ഇന്ത്യൻ ആരാധകർക്ക് ആശ്വസിക്കാനുള്ള വക ഒന്നും കിട്ടിയിട്ടില്ല. തെക്കുകിഴക്കൻ ഏഷ്യൻ വൻകരയിലെ ദുർബലരായ നേപ്പാളിനെതിരെ പോലും വിജയം ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇന്ത്യയ്ക്ക് എന്നത് പരിതാപകരമായ അവസ്ഥ തന്നെയാണ്.
കഴിഞ്ഞ മത്സരത്തിൽ ദുർബലരായ നേപ്പാളിനോട് സമനില വഴങ്ങിയത് ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. പരിശീലകനായ ഇഗോർ സ്റ്റിമാച്ച്ന് നേരെയും വിമർശനത്തിന്റെ ചൂണ്ടുവിരൽ ഉയർന്നിരുന്നു.
നിർണായകഘട്ടങ്ങളിൽ പതിവുപോലെ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി രക്ഷാപുരുഷൻ ആയി അവതരിച്ചു എങ്കിലും ഇന്ത്യൻ ടീമിന്റെ ബലഹീനത മുഴുവൻ തുറന്നുകാട്ടുകയാണ് ചെയ്തത്.
ഈ വിജയം കൊണ്ട് തൽക്കാലം നാണം മറക്കാൻ കഴിയുമെങ്കിലും. ആരാധകർ തീർത്തും അസംതൃപ്തരാണ്.
ഇതോടെ നേപ്പാളിനെതിരായ ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾ പൂർത്തിയായി. ആദ്യ മത്സരം 1-1 ന് സമനിലയിൽ അവസാനിച്ചിരുന്നു. ഇനി അടുത്ത മാസം 4 ന് സാഫ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിനെയാണ് ഇന്ത്യക്ക് നേരിടേണ്ടത്.