in ,

മെസ്സി പോയത് സ്പാനിഷ് ലീഗിന് ഗുണമാണെന്ന് ലാലിഗ മേധാവി

Lionel Messi won't be signing a contract with Barcelona

ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട ശേഷം ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് കുടിയേറിയതോടുകൂടി സ്പാനിഷ് ലീഗ് പ്രതിസന്ധിയിലായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിക്കുകയാണ് ലാലിഗ പ്രസിഡന്റ് ആയ ജാവിയർ തെബാസ്.

Lionel Messi won’t be signing a contract with Barcelona

മെസ്സിയുടെ വിടവ് ലാലിഗയെ ബാധിക്കുന്നതല്ല; ലാ ലിഗയ്ക്ക് വിനീഷ്യസിനെ പോലുള്ളവർ ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. ലോകഫുട്ബോൾ രാജാക്കന്മാരിൽ ഒരാളായ ലയണൽ മെസ്സിയുടെ, ബാഴ്സ വിട്ട് പി.എസ്.ജിയിലേക്കുള്ള കൂടുമാറ്റം, ലാ ലിഗയെ അലട്ടുന്നതല്ല എന്ന് ലാ ലിഗ‌ പ്രസിഡന്റ് ജാവിയർ തെബാസ് ഊന്നി പറയുന്നു.

❝ മെസ്സി പോയത് ഞാൻ കാര്യമാക്കുന്നില്ല. മെസ്സിയുടെ അഭാവത്തിലും യൂറോപ്പിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായി ലാ ലിഗ തുടരും . ഒരുപാട് മികച്ച യുവതാരങ്ങൾ ലാ ലിഗയിലുണ്ട്. വിനീഷ്യസ് ജൂനിയർ ഒക്കെ ലോകത്തിലെ ഏറ്റവും മികച്ച ടാലന്റുകളിൽ ഒന്നാണ്. മെസ്സിയുടെ കൂടുമാറ്റം ലാ ലിഗയിലെ യുവതാരങ്ങളുടെ വളർച്ചയ്ക്കും സഹായിക്കും. ❞ എന്നായിരുന്നു ജാവിയർ തെബാസ് പറഞ്ഞത്.

ലയണൽ മെസ്സി ബാഴ്സലോണ വിട്ട് പാരീസ് സെന്റ് ജർമനിലേക്ക് പോയതോടുകൂടി സ്പാനിഷ് ലീഗ് പ്രതിസന്ധിയിലാണെന്ന് പറഞ്ഞു നടന്ന ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകരുടെ ഗർവിനേറ്റ തിരിച്ചടിയാണ് ഇദ്ദേഹത്തിൻറെ ഈ പ്രസ്താവന.

മെസ്സി കൂട്ടു വിട്ടുപോയത് യുവതാരങ്ങളുടെ വളർച്ച സഹായകമാകുമെന്ന് ലാലിഗ മേധാവിയുടെ പ്രസ്താവന നാണക്കേട് മറയ്ക്കാൻ വേണ്ടിയുള്ള അടവുനയം മാത്രമാണെന്നാണ് ലയണൽ മെസ്സി ആരാധകരുടെ വാദം. മെസ്സി ലാലിഗയിൽ നിന്നുപോയത് സ്പാനിഷ് ലീഗിന് ഗുണകരമാണെന്ന് ലാലിഗ യുടെ പ്രസിഡൻറ് പറഞ്ഞത്‌ ഫുട്‌ബോൾ ലോകത്തെ പിടിച്ചു കുലുക്കുകയാണ്.

ചെകുത്താൻ കോട്ടയിലെ രണ്ടാം പറങ്കി, പ്രതിസന്ധികളിൽ താങ്ങായി വന്ന ചെകുത്താൻ

അവർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടുവാൻ സാധിക്കുകയില്ല