in

അവർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടുവാൻ സാധിക്കുകയില്ല

EPL Manchester City [MailOnline]

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗ് ഏതാണെന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് നൽകുവാൻ കഴിയുകയുള്ളൂ മറ്റൊന്നുമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്ന് മാത്രമായിരിക്കും അവരുടെ എല്ലാം ഉത്തരം.

EPL Manchester City [MailOnline]

ലോക ഫുട്ബോളിലെ മറ്റ് ഏതൊരു ലീഗിന് പോലും എത്ര പണം വാരിയെറിഞ്ഞ് സൂപ്പർതാരങ്ങളുടെ നിരതന്നെ കിട്ടിയാൽ പോലും ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൻറെ പോരാട്ടവീര്യത്തിന് പകരം വയ്ക്കാൻ അവരുടെ ഒന്നും താലപ്പൊലിമ ഒരിക്കലും മതിയാവുകയില്ല.

ഇപ്പോഴും ലോകത്തിലെ നമ്പർ വൺ ഫുട്ബോൾ ലീഗ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തന്നെയാണ്. പതിറ്റാണ്ടുകളുടെ മഹത്തായ ഭൂതകാല പാരമ്പര്യം ഉണ്ടെങ്കിൽ പോലും ഒരിക്കൽപോലും എടുത്തുപറയത്തക്ക വിധത്തിലുള്ള ഒരു അന്താരാഷ്ട്ര കിരീടം നേടാൻ ഇതുവരെയും ഇംഗ്ലീഷ് നാഷണൽ ടീമിന് ആയിട്ടില്ല.

ഇപ്പോൾ ഇംഗ്ലണ്ടിൽ ഒരു കിടിലൻ ഫുട്ബോൾ ടീം ആണ് വളർന്നുവരുന്നത് യൂറോയിൽ കണ്ടത് അതിന്റെ ലക്ഷണം മാത്രമാണ്. ഇംഗ്ലീഷ് നാഷണൽ ടീമിനെ പ്രീമിയർലീഗ് ക്ലബ്ബുകൾക്ക് ഒപ്പം പ്രീമിയർലീഗിൽ മത്സരിപ്പിച്ചാൽ അവർക്ക് കിരീടം നേടാൻ സാധിക്കുമോ എന്നതാണ് ഇംഗ്ലണ്ടിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

ഇംഗ്ലണ്ടിലെ പ്രധാനപ്പെട്ട ഫുട്ബോൾ വിശകലന സംഘങ്ങളിൽ ഒന്നായ 21 സ്പോർട്സ് ഗ്രൂപ്പിൻറെ പഠനമനുസരിച്ച് നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയോട് കിടപിടിക്കുവാൻ ഇംഗ്ലീഷ് നാഷണൽ ടീമിന് കഴിയുകയില്ല.

ഗാരിത് സൗത്ത് ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് ടീമിനെ പ്രീമിയർ ലീഗിൽ മത്സരിപ്പിച്ച് നോക്കിയാൽ അവർക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ നിൽക്കുവാൻ മാത്രമേ കഴിയുകയുള്ളൂ എന്നാണ് ഇവരുടെ വിശകലനം എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാളും ലിവർപൂളിനെക്കാളും ചെൽസിയെക്കാളും മുൻതൂക്കം ഇവർ ഇംഗ്ലീഷ് നാഷണൽ ടീമിന് നൽകുന്നു.

മെസ്സി പോയത് സ്പാനിഷ് ലീഗിന് ഗുണമാണെന്ന് ലാലിഗ മേധാവി

ഫ്രഡിനെ തകർത്തുവാരി മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി താരം,വീഡിയോ കാണാം