in

ഫ്രാൻസിനെ മരണപ്പൂട്ടിട്ടു പൂട്ടി ഉക്രൈൻ പടയാളികൾ കരുത്തറിയിച്ചു…

France Ukraine

കരീം ബേൻസീമ റാഫേൽ വരാൻ എന്നിവരില്ലാതെ മത്സരം തുടങ്ങിയ ഫ്രാൻസിനെതിരെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ആദ്യ പകുതിയിൽ ഉക്രൈൻ പുറത്തെടുത്തത്. ഫ്രാൻസ് ഗോൾ മുഖം ലക്ഷ്യമാക്കി പലകുറി ഇരച്ചു കയറിയ ഉക്രൈൻ ആക്രമണ നിര ഫ്രാൻസ് ബോക്സിനുള്ളിൽ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരുന്നു.

ആവസരങ്ങൽ തുലക്കുന്നതിൽ മത്സരിച്ച ഫ്രാൻസ് താരങ്ങൾ ആദ്യ പകുതിയിൽ ലീഡെടുക്കാൻ കഷ്ടപ്പെട്ടു. ഗ്രീസ്‌മാനും മാർഷ്യലും നഷ്ടപ്പെടുത്തിയ അവസരങ്ങൾ ഉക്രൈന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. പോഗ്ബ നൽകിയ ത്രൂ ബോൾ ഗോളാക്കി മാറ്റാനാകാതെ ആന്റണി മാർഷ്യൽ ആരാധകരുടെ വിമര്ശങ്ങള്ക്കു വീണ്ടും പാത്രമായി.

France Ukraine

നിമിഷനേരം കൊണ്ട് ഒരു കൌണ്ടർ അറ്റാക്കിലൂടെ ഹ്യൂഗോ ലോറിസിനെ നിഷ്പ്രഭമാക്കി ഷപരെങ്കൊ ഉക്രൈനെ ആദ്യ പകുതിയിൽ തന്നെ മുന്നിലെത്തിച്ചു. ആർപ്പു വിളികളുമായി ഉക്രൈനെ ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുന്ന സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ഉക്രൈൻ ആരാധകർക്ക് നയനമനോഹര കാഴ്ചയായി ആ ബോക്സിനു പുറത്തു നിന്ന് തൊടുത്ത ഉഗ്രൻ ഷോട്ട്.

രണ്ടാം പകുതിയുടെ 51 ആം മിനുട്ട് വരെ മാത്രമേ ആ ഗോളിന് ആയുസുണ്ടായിരുന്നുള്ളു. വലതു വിങ്ങിൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ നേരത്തെ ഒരു സുവർണാവസരം പാഴാക്കിയ മാർഷ്യൽ തന്നെ ഫ്രാൻസിനു സമനില ഗോൾ സമ്മാനിച്ചു മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.

റയൽ മാഡ്രിഡ് ഗോളടി യന്ത്രംകരീം ബേനസീമ 63ആം മിനുട്ടിൽ കളത്തിലിറങ്ങി ഫ്രാൻസിന്റെ ആക്രമങ്ങൾക്കു മൂർച്ച കൂട്ടി കൊണ്ടിരുന്നു. എന്നാൽ വിടാതെ പിന്തുടരുന്ന നിർഭാഗ്യമാണ്‌ പലപ്പോഴും ഫ്രാൻസിനെ പിന്നോട്ട് നയിച്ചത്

പറങ്കികൾക്കു മുന്നിൽ ഖത്തർ തകർന്നടിഞ്ഞു

ഗുരുശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാതൃക, ഹൃദയത്തിൽ സ്നേഹം കൊണ്ടെഴുതിയ കവിത…