in

ധോണി വരുന്നത് ക്രെഡിറ്റ് തട്ടിയെടുക്കാൻ ആണോ?

Ravi Kohli Dhoni [BCCI/Twiter]

ഇന്ത്യയ്ക്കുവേണ്ടി അന്നുവരെ സാധ്യമായിരുന്നു ഐസിസി കിരീടങ്ങൾ എല്ലാം നേടാൻ സാധിച്ച നായകന്മാരിൽ ഒരാളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ദീർഘ കാലങ്ങളായി തങ്ങളുടെ മനസ്സിൽ താലോലിച്ചിരുന്ന സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ അവതരിച്ചവനായിരുന്നു ധോണി എന്ന് ആരാധകർ വാഴ്ത്തിപ്പാടുന്നുണ്ട്.

Ravi Kohli Dhoni [BCCI/Twiter]

മഹേന്ദ്ര സിംഗ് ധോണി എന്ന ഐതിഹാസിക നായകൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ നായക സ്ഥാനം ഉപേക്ഷിച്ച് പടിയിറങ്ങിയ ശേഷം ഒരു മേജർ പ്രൊഫൈൽ ട്രോഫി പോലും ഇന്ത്യൻ മണ്ണിലേക്ക് എത്തിയിട്ടില്ല എന്നത് ദുഃഖകരമായ ഒരു വസ്തുത തന്നെയാണ്.
അടങ്ങിയിരുന്ന ട്രോളന്മാർ ക്കും ഫൈറ്റ് വിരുതന്മാർക്കും ഇപ്പോൾ വീണ്ടും ഒരു ചാകര വന്നിരിക്കുകയാണ്.

വരുന്ന ട്വൻറി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് മെന്ററായി മഹേന്ദ്ര സിംഗ് ധോണിയെ ബിസിസിഐ നിയമിച്ചതായി പ്രഖ്യാപിച്ചതോട് കൂടിയാണ് വീണ്ടും ട്രോളൻമാർക്ക് അവസരമൊരുങ്ങിയത്. ധോണിയുടെ ക്യാപ്റ്റൻസിയുടെ അവസാന കാലത്ത് അദ്ദേഹത്തിനെ ടിപ്സ് മഹി ക്രെഡിറ്റ് മഹി തുടങ്ങിയ പേരുകളിൽ ആയിരുന്നു ട്രോളന്മാർ വിശേഷിപ്പിച്ചത്.

മറ്റു താരങ്ങളുടെ കായിക മികവിന് മേൽ നേടിയെടുക്കുന്ന വിജയത്തിനുള്ള ക്രെഡിറ്റ് ധോണി തട്ടിയെടുക്കുന്നു എന്നായിരുന്നു അന്ന് ധോണി വിരോധികളുടെ ആക്ഷേപം. എന്നാൽ ധോണി പടി ഇറങ്ങിയ ശേഷം ഒരു മേജർ ട്രോഫി പോലും ഇന്ത്യക്ക് ലഭിച്ചിട്ടില്ല എന്നത് ധോണിയുടെ എക്‌സ് ഫാക്ടർ ആയി ആരാധകർ കാണുന്നു.

വിരാട് കോഹ്‌ലി ടീമിൻറെ നായകസ്ഥാനം ഏറ്റെടുത്ത ശേഷവും പലപ്പോഴും നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ ധോണിയുടെ സാന്നിധ്യം വളരെ പ്രസക്തം ആയിരുന്നു. അതുകൊണ്ടുതന്നെ വിജയത്തിൻറെ ക്രെഡിറ്റ് ധോണിക്ക് മേൽ വെച്ചു കൊടുക്കുന്നത് ധോണി ആരാധകർ മുന്നിൽ നിന്നിരുന്നു. എന്തായാലും ഈ ടി20 ലോകകപ്പ് നടക്കുമ്പോൾ ടിപ്സ് മഹി ക്രെഡിറ്റ് മഹി തുടങ്ങിയ ട്രോളുകൾ വീണ്ടും സജീവമാകും.

ബ്ലാസ്റ്റേഴ്സ് താരത്തിന് പ്രശംസയുമായി ഇതിഹാസതാരം മെസ്യൂട്ട് ഓസിൽ

സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുവാൻ കൈ പിടിച്ചു യർത്തുവാൻ അവൻ വീണ്ടും വരുന്നു…