in

ഒരു പന്തിൽ നിന്ന് 6 റൺസ് പ്രതിരോധിക്കാൻ ധോണിക്ക് എതിരെ എന്തു ചെയ്യുമെന്ന് പാറ്റ് കമ്മിൻസ്

ധോണിയെ എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളായി ആണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന ട്രാക്ക് റെക്കോഡുകൾ അതിനെ പിന്തുണയ്ക്കുന്നു. അനായാസം ബൗണ്ടറി ക്ലിയർ ചെയ്യാനുള്ള കഴിവ് കാരണം മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഡെത്ത് ഓവറുകളിൽ ആർക്കും അളവ് കണക്കാക്കാനുള്ള ഒരു ശക്തിയായിരുന്നു.

ബോളർമാരുടെ ആയുധപ്പുരയിലെ പ്രധാന ആയുധമായ യോർക്കർ ബൗണ്ടറിക്ക് മുകളിലൂടെ ക്ലിയർ ചെയ്യുവാൻ ഉള്ള തന്റെ കഴിവ് തന്റെ2 സ്വത സിദ്ധമായ ഹെലികോപ്റ്റർ ഷോട്ടിലൂടെ ധോണി പലകുറി കാണിച്ചു തന്നത് ആണ്. ആ ‘ഹെലികോപ്റ്റർ ഷോട്ട്’ നിരവധി ബോളർമാർക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകിയിട്ടുണ്ട്.

അതിൽ അതിനാൽ, ധോണിക്കെതിരെ ഒരു പന്തിൽ നിന്ന് 6 റൺസ് പ്രതിരോധിക്കണ്ട ആവശ്യമുള്ളപ്പോൾ ധോണിക്ക് എതിരെ ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് യോർക്കറെറിയാൻ ഇഷ്ടപ്പെടുന്നില്ല.

നിലവിൽ സിഡ്നിയിൽ കൊറന്റീനിൽ കഴിയുന്ന കമ്മിൻ‌സ് ഈയിടെ തന്റെ YouTube ചാനലിൽ വളരെ സജീവമാണ്. മികച്ച റാങ്കുള്ള ടെസ്റ്റ് ബോളർ തന്റെ ആരാധകരുമായി സംവദിക്കുന്നത് ഇപ്പോൾ പതിവാണ്. അടുത്തിടെ ഒരു ലൈവ് ചോദ്യോത്തര സെഷൻ അദ്ദേഹം നടത്തി.

അതിൽ ഒരു ചോദ്യം ധോണിയെക്കുറിച്ചായിരുന്നു. ഒരു പന്തിൽ ആറ് ആവശ്യമുള്ള ധോണി തനിക്കെതിരെ ബാറ്റ് ചെയ്താൽ എന്തുചെയ്യുമെന്ന് ആയിരുന്നു ചോദ്യം.

പിൻ‌പോയിൻറ് യോർക്കർറിന് ഓസീസ് സ്പീഡ്സ്റ്റർ മിടുക്കൻ ആണെങ്കിലും ധോണിക്കെതിരെ മറ്റൊരു ഓപ്ഷന് വേണ്ടി അദ്ദേഹം പോകും എന്നു പറഞ്ഞു.

“യോർ‌ക്കർ‌ എറിയുന്ന ബോളർ‌മാരുടെ പന്തിൽ ധോണി സിക്‌സർ‌ അടിക്കുന്ന ഒരു ദശലക്ഷം വീഡിയോകൾ‌ ഞാൻ‌ കണ്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. അതിനാൽ ഞാൻ ഒരു വൈഡ് യോർക്കർ, ഒരു ബൗൺസർ അല്ലെങ്കിൽ സ്ലോ ബോൾ ഇതല്ലാതെ ഒരിക്കലും താൻ ഒരു പിൻ പോയിന്റ് യോർക്കർ എറിയുകയില്ല എന്നു കുമ്മിൻസ് പറഞ്ഞു.

CONTENT SUMMARY: Pat Cummins reveals what delivery he would bowl to MS Dhoni with 6 runs needed off 1 ball

ക്രിക്കറ്റിലെ മൺസൂൺ റൊമാൻസായ കാംഗ ലീഗിന്റെ കൗതുക വിശേഷങ്ങൾ

കൊലയാളികളുടെ കാവൽക്കാരൻ, ഒരൊറ്റ ടെസ്റ്റ് പരമ്പരയിൽ പോലും തോൽവി അറിയാത്ത വിക്കറ്റ് കീപ്പർ