in

സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുവാൻ കൈ പിടിച്ചു യർത്തുവാൻ അവൻ വീണ്ടും വരുന്നു…

Dhoni Graphics

മുഹമ്മദ് തൻസി: ഈയടുത്ത കാലത്ത് ഒരു വാര്‍ത്ത കേട്ട് ഇത്രയധികം സന്തോഷിച്ചിട്ടില്ല… എനിക്ക് ഉറപ്പുണ്ട്… ധോണിയെ സ്നേഹിക്കുന്ന, ഇന്ത്യൻ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും മനംകുളിർത്ത വാര്‍ത്തയും ഇത് തന്നെ ആയിരുന്നിരിക്കണം….

Dhoni Graphics

T20 വേൾഡ്കപ്പ് ഇന്ത്യന്‍ ടീമിന്റെ MENTOR ആയി ബിസിസിഐ മഹേന്ദ്ര സിംഗ് ധോണിയെ നിയോഗിച്ചിരിക്കുന്നു….. എന്നായിരുന്നു ആ വാർത്ത. 2019 വേൾഡ് കപ്പ് സെമിയിൽ ന്യൂസിലാന്റ് താരം മാർട്ടിൻ ഗുപ്റ്റിലിന്റെ ഡയറക്റ്റ് ത്രോയിൽ MS ധോണി ക്രീസിൽ നിന്നും മില്ലീമീറ്റര്‍ വ്യത്യാസത്തിൽ റൺഔട്ടായി പവലിയനിലേക്ക് തലതാഴ്ത്തി മടങ്ങിയപ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയുമെന്ന പോലെ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു…

പിന്നെ 2020 ആഗസ്ത് 15 ന് ഇന്ത്യ സ്വാതന്ത്ര്യമാഘോഷിക്കുന്ന ആ രാത്രിയില്‍ വീണ്ടും നമ്മളെ കരയിപ്പിച്ച് ആ വാര്‍ത്ത നമ്മെ തേടിയെത്തി. മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുന്നു.അതിനു ശേഷം മനസ്സറിഞ്ഞ് സന്തോഷിക്കാൻ ബിസിസിഐയുടെ ഈ പ്രഖ്യാപനം വരേണ്ടി വന്നു…
ഇതെഴുതുമ്പോഴും എന്റെ കണ്ണുകൾ ഈറനണിയുന്നുണ്ട്…

അര്‍ഹിക്കുന്ന അംഗീകാരങ്ങൾ അങ്ങനെയാണ്.. അത് നമ്മെ തേടി വരും. അതിനു കുറച്ച് കാല താമസം വേണ്ടി വന്നേക്കാം.. പക്ഷേ അത് എത്തേണ്ട കൈകളില്‍ അത് വന്നെത്തുക തന്നെ ചെയ്യും…

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യൻ ടീം ശക്തരാണ്..ധോണിയും ടീമിനൊപ്പം ചേരുമ്പോള്‍ നമുക്ക് പ്രതീക്ഷിക്കാൻ ഒരുപാടുണ്ട്… 3 ഐസിസി ട്രോഫികൾ നേടിയ ലോകത്തിലെ ഒരേ ഒരു ക്യാപ്റ്റന്‍ നമ്മുടെ ടീമിന്റെ MENTOR ആണെന്നതിൽ നമ്മുക്ക് സന്തോഷിക്കാം….

പ്രിയ HATERS,
നിങ്ങൾ നിങ്ങളുടെ പഴയ ആ കരച്ചില്‍ തുടരുക… നിങ്ങള്‍ക്ക് അതിനു മാത്രമല്ലേ സാധിക്കുകയുള്ളൂ… അത് നിർബാധം തുടരുക… ഇന്ത്യന്‍ ടീമിന് അയാളുള്ളയിടത്തോളം കാലം അയാളെ ആവശ്യമാണ്… അതറിയുന്നവരാണ് ഇന്ന്‌ ബിസിസിഐയുടെ തലപ്പത്ത് ഉള്ള ദാദ അടക്കമുള്ളവർ… ഇന്ത്യ UAE യില്‍ പുതു ചരിത്രം കുറിക്കും… 2007 ലെ പ്രഥമ T20 വേൾഡ്കപ്പ് വിജയത്തിന് ശേഷം ഇന്ത്യയില്‍ മറ്റൊരു T20 വേൾഡ്കപ്പ് ട്രോഫി കൂടി വരും നമുക്ക് കാത്തിരിക്കാം

ധോണി വരുന്നത് ക്രെഡിറ്റ് തട്ടിയെടുക്കാൻ ആണോ?

ഇഞ്ചുറി ടൈമിൽ പൊരുതി നേടിയ സമനിലയുമായി പോളണ്ട്