in

ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്ന് ഇതാണ്, കാരണം

Kerala Blasters boss Ivan Vukomanovic [Goal/Twiter]

ഹെന്ററി ഡെയ്ൻ : വരുന്ന സീസണിന് മുന്നോടി ആയി ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പ് കളിക്കാൻ തയ്യാർ ആയത് തന്നെ ആണ് ഏറ്റവും മികച്ച തീരുമാനം ആയാണ് കാണാൻ കഴിയുന്നത്.

കഴിഞ്ഞ 2,3 സീസണിൽൽ വേണ്ടവിധത്തിൽ പ്രീ സീസൺ കിട്ടാത്തതും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിനെ ബാധിച്ചിരുന്നു. ഡ്യൂറൻഡ് കപ്പ് കളിക്കുന്നത് പ്രീ സീസൺ ആയി തന്നെ കണക്കാക്കാം. മികച്ച ഒരു പ്രീ സീസൺ തന്നെ പ്രതീക്ഷിക്കാം,

Kerala Blasters boss Ivan Vukomanovic [Goal/Twiter]

ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുന്ന ഗ്രൂപ്പ് വളരെയധികം മത്സരക്ഷമത ഉള്ള ഗ്രൂപ്പുകളിൽ ഒന്നാണ് അതും ബ്ലാസ്റ്റേഴ്സിന്റെ പിന്നീടുള്ള പ്രകടനത്തിന് വർദ്ധിപ്പിക്കുവാൻ സഹായിച്ചേക്കാം.

ഇതിലൂടെ താരങ്ങൾ തമ്മിലുള്ള രസതന്ത്രം പ്രത്യേകിച്ച് വിദേശ തരങ്ങളുമായി ഒന്ന് സെറ്റ് ആവുകയും സീസൺ തുടങ്ങുന്നതിനു മുൻപ് തന്നെ ഏതൊക്കെ താരങ്ങളെ എവിടെയെല്ലാം എങ്ങനെ ഇറക്കണം എന്നതിന് ഒരു ഏകദേശ ധാരണ പരിശീലകനു കിട്ടുമെന്നും കരുതുന്നു.

അതുപോലെ നമ്മുടെ അവസാന സൈനിങ് ഡ്യൂറൻഡ് കപ്പിലെ പ്രകടനം കണ്ട് എവിടെ ആണോ പോരായ്മ ഉള്ളത് അത് മനസിലാക്കി സൈൻ ചെയ്യാൻ ആകുമെന്നും കരുതുന്നു,അതും നല്ലൊരു നീക്കം ആണ്.

മെസ്സി ഏറ്റവും കൂടുതൽ അപകടകാരിയാക്കുന്നത് അപ്പോഴാണ്, ഉദാഹരണങ്ങൾ നിരവധി ഉണ്ട്…

ഓൾഡ് ട്രാഫോർഡ് ഇന്നും ചുവന്നു തുടുത്തു……