in

ഓൾഡ് ട്രാഫോർഡ് ഇന്നും ചുവന്നു തുടുത്തു……

Manchester United [Sportskreeda]

സ്വപ്നങ്ങളുടെ കൊട്ടകയുടെ കോട്ട വാതിൽ കടന്നു അവന്റെ വരവിനായി കാത്തിരുന്ന ആബാലവൃദ്ധം ആരാധക കൂട്ടങ്ങളുടേയുടെയും 12 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടു അവൻ എത്തും എന്നറിഞ്ഞത് മുതൽ മാഞ്ചെസ്റ്റെർ ആരാധകരുടെ ഹൃദയം ആനന്ദത്താൽ ആറാടിയിരുന്നു.

ഓൾഡ് ട്രാഫൊർഡിന്റെ തെരുവോരങ്ങൾ റോണോയുടെ ചാന്റുകൽ ഏറ്റുപാടിക്കൊണ്ടിരുന്നു. അവനെ അത്രമേൽ യുണൈറ്റഡ് ആരാധകർ നെഞ്ചേറ്റിയിരുന്നു. റോണോയുടെ റീ എൻട്രി കാത്തിരുന്ന ആരാധകരെ അദ്ദേഹം നിരാശരാക്കില്ല എന്ന് ഉറപ്പായിരുന്നു ഓരോ ചെകുത്താൻ പടയുടെ ആരാധകർക്കും.

നിരാശരാകേണ്ട ഞാൻ തിരിച്ചു വന്നിരിക്കുന്നു എന്ന ആത്മ വിശ്വാസം സ്പുരിക്കുന്ന റോണോയുടെ വാക്കു തന്നെ മതിയായിരുന്നു ഒരു കിരീടത്തിനായി കാത്തിരിക്കുന്ന ആരാധക്കൂട്ടങ്ങൾക്കു കരുത്തു പകരാൻ. വിമർശങ്ങളെ എന്നും കാലു കൊണ്ട് നേരിട്ട റൊണാൾഡോയുടെ മനം നിറക്കുന്ന പ്രകടനം തന്നെ തന്റെ രണ്ടാം വരവിലും റൊണാൾഡോ പുറത്തെടുതിരിക്കുന്നു….

Manchester United [Sportskreeda]

ഓൾഡ് ട്രാഫൊർഡിൽ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി 4-1 ന്റെ മികച്ച വിജയം തന്നെ മാഞ്ചെസ്റ്റെർ യുണൈറ്റഡ് റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ നേടിയിരിക്കുന്നു. ഇതിലും മികച്ച റീ എൻട്രി ഇനി റൊണാൾഡോക്ക് കിട്ടാനുണ്ടോ മാഞ്ചെസ്റ്റെർ യുണൈറ്റഡിൽ…..

സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം പിടിച്ച റൊണാൾഡോയിൽ നിന്നും ഒരു മാസ്മരിക പ്രകടനം തന്നെ യുണൈറ്റഡ് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് ഒരൽപം മങ്ങലേറ്റിരുന്നു ആദ്യ പകുതിയിൽ, ഫസ്റ്റ് ടച്ചുകൾ മികവുറ്റതാക്കാൻ കഴിയാതെ പോയ റോണോ ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന കാഴ്ച യുണൈറ്റഡ് ആരാധകരിൽ ഒരല്പം ആശങ്ക ഉളവാക്കി. ന്യൂകാസ്റ്റിൽ ഡിഫെൻസും റൊണാൾഡോയെ പൂട്ടുന്നതിൽ വിജയിച്ചു ആദ്യ പകുതിയിൽ…..
എന്നാൽ ട്വിസ്റ്റ് വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു , ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഗ്രീൻവുഡ്‌ തൊടുത്ത ഷോട്ട് ന്യൂകാസ്റ്റിൽ ഗോളി തടഞ്ഞെങ്കിലും ഗോൾ ദാഹിയായി ബോക്സിൽ നിലകൊണ്ട റൊണാൾഡോ യുണൈറ്റഡിനു ലീഡ് സമ്മാനിച്ചു, തന്റെ രണ്ടാം വരവിലും ഗോളടി മേളത്തിൽ നിന്നും പുറകോട്ടില്ലെന്നുo ആശങ്ങൾക്കു പ്രസക്തി ഇല്ലെന്നും കാണിച്ചു കൊടുത്തു…….

56ആം മിനുറ്റിൽ യുണൈറ്റഡ് പ്രതിരോധം കീറി മുറിച്ചു ന്യൂകാസ്റ്റിൽ സമനില ഗോൾ കണ്ടെത്തി എങ്കിലും, റോണോയുടെ സാന്നിധ്യം ആ ടീമിന് കൊടുത്ത ഊർജം ചെറുതല്ലായിരുന്നു.ലുക്ക് ഷൗയുടെ അസ്സിസ്റ്റിൽ നിന്നും ലീഡ് വീണ്ടെടുത്ത് വീണ്ടും യുണൈറ്റഡ് ആരാധകരെ അദ്ദേഹം ആഹ്ലാദ ഭരിതമാക്കി. വിങ്ങെറിൽ നിന്നും ഒരു ഗോളടി മെഷീൻ ആയി പരിണമിച്ച റൊണാൾഡോയുടെ പ്രതിഭാ സ്പര്ശം വെളിവാക്കുന്നതായിരുന്നു ക്ലാസിക് കൌണ്ടർ അറ്റാക്കിലൂടെ നേടിയ രണ്ടാം ഗോൾ.

അവിടം കൊണ്ടും നിർത്താൻ ചെകുത്താൻ പട തയാറല്ലായിരുന്നു. പോർച്ചുഗലിൽ നിന്നും രക്ഷക പരിവേഷത്തോടെ യുണൈറ്റഡ് സ്‌ക്വാഡിൽ എത്തിയ ബ്രൂണോ ഫെർണാഡ്‌സിന്റെ കിടിലൻ ഒരു ലോങ്ങ് റേഞ്ച് ന്യൂ കാസ്റ്റിൽ ഗോൾ വല തുളച്ചു മൂന്നാം ഗോളും യൂണൈറ്റഡിനായി കണ്ടെത്തി…… സ്റ്റേഡിയം അപ്പോഴേക്കും ഉന്മാദ നൃത്തം തുടങ്ങിയിരുന്നു…

പകരക്കാരുടെ ബെഞ്ചിൽ നിന്നും വന്ന ജെസി ലിംഗാർഡ് മറ്റൊരു മികച്ച ടീം വർക്കിലൂടെ ന്യൂകാസിലിന്റെ നെഞ്ചത്ത് നാലാം ആണിയും അടിച്ചാണ് യുണൈറ്റഡ് ഗോൾ വേട്ട അവസാനിപ്പിച്ചത്.

അതെ യുണൈറ്റഡ് തുടങ്ങിയിട്ടേ ഉള്ളു നാല് മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുകയാണ്. ലക്‌ഷ്യം സുവ്യക്തമാണ്, മാർഗ്ഗങ്ങലിലെ തടസങ്ങൾ ദൂരീകരിച്ചു മുന്നേറുകയാണ് ഓൾഡ് ട്രാഫോഡിലെ ആ ചെകുത്താൻമ്മാർ….

ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്ന് ഇതാണ്, കാരണം

ടീം ഗെയിമിൽ എതിരാളികളെ ചിഹ്നഭിന്നമാക്കുന്ന ചെൽസിയെ ഭയക്കണം എല്ലാവരും